സൂപ്പർ ഈസ്റ്റ് ബംഗാൾ

ഭുവനേശ്വർ: ഇസ്റ്റ് ബംഗാൾ എഫ്സി കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ. ഫൈനിൽ ഈസ്റ്റ് ബംഗാൾ 3-2ന് ഒഡീഷ എഫ്സിയെ തോൽപ്പിച്ചു. മുഴുവൻ സയമത്ത് 2-2ന് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് വിജയഗോളെത്തിയത്. 39-ാം മിനിറ്റിൽ ഡിയേഗോ മൗറിസിയോ ഒഡീഷയെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റിൽ നന്ദകുമാർ ഈസ്റ്റ് ബംഗാളിനു സമനില നല്കി. 62-ാം മിനിറ്റിൽ സൗൾ പ്രീറ്റോ ബംഗാളിന് ലീഡ് നല്കി. ഇഞ്ചുറി ടൈമിൽ അഹമ്മദ് ജാഹുവിന്റെ ഗോൾ ഒഡീഷയ്ക്കു സമനില നല്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കെത്തി. 111-ാം മിനിറ്റിൽ ക്ലീറ്റൻ അഗസ്റ്റോ ബംഗാളിന്റെ വിജയഗോൾ നേടി. 12 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാൾ ഒരു ദേശീയ ട്രോഫിയിൽ മുത്തമിടുന്നത്.
Source link