മാലദ്വീപ് പാർലമെന്‍റിൽ എംപിമാർ തമ്മിൽതല്ലി


മാ​​​ലെ: മാ​​​ല​​​ദ്വീ​​​പ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കൈ​​യാ​​​ങ്ക​​​ളി. എം​​​പി​​​മാ​​​ർ ചേ​​​രി​​​തി​​​രി​​​ഞ്ഞ് അ​​​ടി​​​പി​​​ടി​​​കൂ​​​ടു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി. പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് മു​​​യി​​​സു​​​വി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്കാ​​​നാ​​​യി ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക സെ​​​ഷ​​​നി​​​ടെ​​​യാ​​​ണു നാ​​​ണം​​​കെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്രോ​​​ഗ്ര​​​സീ​​​വ് പാ​​​ർ​​​ട്ടി ഓ​​​ഫ് മാ​​​ല​​​ദ്വീ​​​പ് (പി​​​പി​​​എം), പീ​​​പ്പി​​​ൾ​​​സ് നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് (പി​​​എ​​​ൻ​​​സി) എം​​​പി​​​മാ​​​ർ പ്ര​​​തി​​​പ​​​ക്ഷ മാ​​​ല​​​ദ്വീ​​​വി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി (എം​​​ഡി​​​പി) അം​​​ഗ​​​ങ്ങ​​​ളെ ത​​​ട​​​ഞ്ഞ​​​താ​​​ണു പ്ര​​​ശ്ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം. പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക്കാ​​​ണു പാ​​​ർ​​​ല​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ഇ​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.

പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ക​ളി​ൽ, എം​പി​മാ​ർ സ്പീക്ക​റു​ടെ ക​സേ​ര​യ്ക്ക​ടു​ത്ത് കാ​ഹ​ളം ഊ​തു​ന്ന​തും പ​ര​സ്പ​രം ത​ല്ലു​പി​ടി​ക്കു​ന്ന​തും ത​ള്ളു​ന്ന​തും കാ​ലി​ൽ പി​ടി​ച്ച് നി​ല​ത്തി​ടു​ന്ന​തും ക​ഴു​ത്തി​ൽ ച​വി​ട്ടു​ന്ന​തു​മൊ​ക്കെ കാ​ണാം. കു​റ​ഞ്ഞ​ത് ഒ​രു എം​പി​യെ എ​ങ്കി​ലും ആം​ബു​ല​ൻ​സി​​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​താ​യി റി​പ്പോർട്ടുണ്ട്. മാ​​​ല​​​ദ്വീ​​​പി​​​ൽ പു​​​തു​​​താ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​യി​​​സു​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യും ചൈ​​​ന​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ത്യാ അ​​​നു​​​കൂ​​​ലി​​​ക​​​ളു​​​മാ​​​ണ്.


Source link

Exit mobile version