മ​​​​രം വെട്ടുകാരനിൽനിന്ന് ക്രിക്കറ്റിലേക്ക്


പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തോ​​​​ട് പൊ​​​​രു​​​​തി ബോ​​​​ളും ബാ​​​​റ്റും കൈ​​​​യി​​​​ലേ​​​​ന്തി​​​​യ​​​​വ​​​​ൻ. 350 പേ​​​​ർ മാ​​​​ത്രം വ​​​​സി​​​​ക്കു​​​​ന്ന ഒ​​​​രു ചെ​​​​റു​​​​ദ്വീ​​​​പി​​​​ൽ ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന് ക്രി​​​​ക്ക​​​​റ്റി​​​​നെ പ്ര​​​​ണ​​​​യി​​​​ച്ച​​​​വ​​​​ൻ. വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലേ​​​​ക്കു വി​​​​ളി​​​​യെ​​​​ത്തു​​​​ന്പോ​​​​ൾ ഷ​​​​മാ​​​​ർ ജോ​​​​സ​​​​ഫ് ഒ​​​​രു സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു. 2018 വ​​​​രെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റോ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന ദ്വീ​​​​പി​​​​ൽ വ​​​​ള​​​​ർ​​​​ന്ന ഷ​​​​മാ​​​​റി​​​​ന്‍റെ ജോ​​​​ലി മ​​​​രം മു​​​​റി​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്നു. ദി​​​​വ​​​​സ​​​​വും 12 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ ജോ​​​​ലി. ഞാ​​​​യ​​​​റാ​​​​ഴ്ച മാ​​​​ത്രം ക്രി​​​​ക്ക​​​​റ്റ് പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം. ബാ​​​​റ്റും ബോ​​​​ളും അ​​​​വ​​​​ന്‍റെ ദ്വീ​​​​പി​​​​ൽ അ​​​​ന്യ​​​​മാ​​​​യി​​​​രു​​​​ന്നു. ബോ​​​​ട്ട് മാ​​​​ർ​​​​ഗം ഗ​​​​യാ​​​​ന​​​​യി​​​​ൽ നി​​​​ന്നു ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചാ​​​​ൽ അ​​​​വ​​​​ന്‍റെ ചെ​​​​റു ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്താം. ഷ​​​​മാ​​​​ർ ജോ​​​​സ​​​​ഫ് ഫ​​​​സ്റ്റ് ക്ലാ​​​​സ് ക്രി​​​​ക്ക​​​​റ്റ് ക​​​​ളി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട് ഒ​​​​രു​​​​വ​​​​ർ​​​​ഷം പോ​​​​ലും ആ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ വി​​​​ൻ​​​​ഡീ​​​​സ് ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ റൊ​​​​മാ​​​​രി​​​​യോ ഷെ​​​​പ്പേ​​ർ​​​​ഡി​​​​നെ ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത് വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി. ഷെ​​​​പ്പേ​​​​ർ​​​​ഡി​​​​ൽ​​​​നി​​​​ന്നു ബാ​​​​ല​​​​പാ​​​​ഠ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ചു. സെ​​​​ല​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ശ്ര​​​​ദ്ധ പ​​​​തി​​​​ഞ്ഞ​​​​തോ​​​​ടെ എ ​​​​ടീ​​​​മി​​​​ലേ​​​​ക്കു ക്ഷ​​​​ണം. അ​​​​വി​​​​ടു​​​​ന്ന് ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലേ​​​​ക്കും.

ഓ​​​​സീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ഈ ​​​​പ​​​​ര​​​​ന്പ​​​​ര ഷ​​​​മാ​​​​ർ ജോ​​​​സ​​​​ഫി​​​​ന്‍റെ ജീ​​​​വി​​​​തം മാ​​​​റ്റി​​​​മ​​​​റി​​​​ച്ചു. അ​​​​ഡ്‌​​ലെ​​യ്ഡി​​​​ൽ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​രും ശ്ര​​​​ദ്ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന താ​​​​രം. ഷ​​​​മാ​​​​റി​​​​ന്‍റെ കൃ​​​​ത്യ​​​​ത​​​​യാ​​​​ർ​​​​ന്ന പ​​​​ന്തു​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്നി​​​​ൽ കൊ​​​​ഴി​​​​ഞ്ഞ​​​​ത് പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യ ഓ​​​​സീ​​​​സി​​​​ന്‍റെ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ. ഗാ​​​​ബ​​​​യി​​​​ൽ ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ൽ ഷ​​​​മാ​​​​ർ ത​​​​ന്‍റെ ഒ​​​​രു സ്പെ​​​​ല്ലി​​​​ൽ വീ​​​​ഴ്ത്തി​​​​യ​​​​ത് ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് (68-7). ബാ​​​​റ്റിം​​​​ഗി​​​​നി​​​​ടെ മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്കി​​​​ന്‍റെ യോ​​​​ർ​​​​ക്ക​​​​റി​​​​ൽ കാ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ ഷ​​​​മാ​​​​ർ അ​​​​തു​​​​വ​​​​ക​​​​വ​​യ്ക്കാ​​​​തെ ബൗ​​​​ൾ ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​ത് ഓ​​​​സീ​​​​സി​​​​നെ തു​​​​ര​​​​ത്തു​​​​ക​​​​യെ​​​​ന്ന നി​​​​യോ​​​​ഗ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ച​​​​രി​​​​ത്ര​​​​മാ​​​​കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ ശി​​ല്​​​​പി​​​​യാ​​​​യി ഷ​​​​മാ​​​​ർ മാ​​​​റി. ഓ​​​​സീ​​​​സി​​​​നെ​​​​തി​​​​രേ 2003ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ജ​​​​യ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ഓ​​​​സീ​​​​സി​​​​ന്‍റെ പി​​​​ങ്ക് ബോ​​​​ൾ ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​ലു​​​​ള്ള തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 11 വി​​​​ജ​​​​യ​​​​ത്തി​​​​നു​​കൂ​​​​ടി​​​​യാ​​​​ണ് ഷ​​​​മാ​​​​ർ അ​​​​റു​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.


Source link

Exit mobile version