കാറ്റിന് അനുസൃതമായി കപ്പലിന്റെ ദിശമാറ്റുന്നതിൽ വിദേശഫണ്ടുകൾ കൈവരിച്ച വിജയം തുടർച്ചയായ രണ്ടാംവാരത്തിലും അവർക്ക് നേട്ടംപകർന്നു. നിഫ്റ്റി ഫ്യൂച്ചേഴ്സ് സെറ്റിൽമെന്റിനു മുന്നോടിയായുള്ള ചാഞ്ചാട്ടവും ചൊവ്വാഴ്ച്ച രാമക്ഷേത്ര വിഷയവും വിപണി ആഘോഷമാക്കിയിട്ടും നിഫ്റ്റി 109 പോയിന്റും സെൻസെക്സ് 486 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ബജറ്റ്പ്രഖ്യാപനം ഓഹരി സൂചികയെ വീണ്ടും ഉഴുതു മറിക്കാം. വിദേശ ഓപറേറ്റർമാർ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി, മൊത്തം 12,194.38 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ജനുവരിയിൽ ഇതിനകം 42,349 കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ, പ്രാദേശിക നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ആഭ്യന്തരഫണ്ടുകൾ 9701.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഈ മാസം അവർ 19,976 കോടി രൂപ നിക്ഷേപിച്ചു. ഡോളറിനു മുന്നിൽ രൂപ 82.11 ലാണ്. ഫെഡ് റിസർവിന്റെ നീക്കങ്ങൾ ഡോളറിൽ ചലനമുളവാക്കിയാൽ അത് രൂപയിൽ പ്രതിഫലിക്കും. മൂല്യം 82.90-83.34 ടാർജറ്റിൽനിന്നും പുറത്തുകടക്കാൻ ശ്രമിക്കാം. അമേരിക്ക വാരമധ്യം വായ്പ്പാ അവലോകനത്തിന് ഒത്തുചേരും. പലിശനിരക്ക് ഇത്തവണ കുറയ്ക്കില്ലെങ്കിലും ഭവനവായ്പയിലെ മുന്നേറ്റം ഉണർവിന്റെ സൂചനയാണ്, മാർച്ച് യോഗത്തിൽ ഇളവിന് സാധ്യത. ഭവനവിൽപ്പന 2020 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്നതലത്തിലാണ്. ഡൗജോൺസ് സൂചികചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിംഗിലാണ്. യൂറോപ്യൻ കേന്ദ്രബാങ്ക് പലിശ ഏപ്രിലിന് മുന്നേ കുറയ്ക്കും. അനുകൂല വാർത്തകളിൽ യൂറോപ്യൻ ഓഹരി ഇൻഡക്സുകൾ ഒക്ടോബറിന് ശേഷം ആദ്യമായി മൂന്നു ശതമാനം പ്രതിവാര നേട്ടത്തിൽ. സാമ്പത്തികരംഗത്തെ ചലനങ്ങൾക്കിടയിൽ ഒപ്പെക്കും, ഒപ്പെക്ക് പ്ലസും ക്രൂഡ്ഓയിൽ ഉത്പാദനം കുറയ്ക്കാനുള്ള ആലോചനയിൽ. ക്രൂഡ് വാരാന്ത്യം 78 ഡോളറിലാണ്. പുതിയ സാഹചര്യത്തിൽ 82 ഡോളറിലെ ആദ്യ തടസം ഫെബ്രുവരിയിൽ മറികടന്നാൽ 90.70 വരെ എണ്ണവില ഉയരാം. നിഫ്റ്റി 21,571ൽ നിന്നും 21,729 ലേയ്ക്ക് ആദ്യദിനം മുന്നേറിയ അവസരത്തിൽ വിൽപ്പന സമ്മർദ്ദം ശക്തമായതോടെ 21,202ലെ സപ്പോർട്ട് തകർത്ത് 21,137 ലേയ്ക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 21,352 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 21,675ലേയ്ക്കും തുടർന്ന് 21,998ലേയ്ക്കും ഉയർത്താനാവും. വിൽപ്പന സമ്മർദ്ദമുണ്ടായാൽ 21,083 ലേയ്ക്കും തുടർന്ന് 20,814 ലേയ്ക്കും തളരാം.
നിഫ്റ്റിയുടെ മറ്റ് സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർട്രന്റ്, പാരാബോളിക്ക് എസ്ഏആർ വിൽപ്പനക്കാർക്ക് അനുകൂലം. എംഏസിഡി ബുള്ളിഷെങ്കിലും റിവേഴ്സ്റാലി തുടരുന്നു. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബ്രോട്ടിൽനിന്നും ഓവർ സോൾഡായത് മുന്നിലുള്ളദിവസങ്ങളിൽ തകർച്ചയുടെആക്കം തടയാം. ദീർഘകാല വീക്ഷണകോണിലൂടെ വിലയിരുത്തിയാൽ 20,000 -19,500ലേക്ക് തിരുത്തലിന് അവസരം ലഭിച്ചാൽ ഫണ്ടുകൾ ശക്തമായ വാങ്ങലിന് അവസരമാക്കും. നവംബർ ആദ്യം ബുള്ളിഷായ ഫ്യൂചർ മാർക്കറ്റിൽ ജനുവരി രണ്ടാം പകുതിയിലാണ് കരടിക്കൂട്ടം നുഴഞ്ഞുകയറിയത്. ഫെബ്രുവരി നിഫ്റ്റി ഫ്യൂച്ചേഴ്സിൽ ഓപ്പൺ ഇന്ററസ്റ്റ്തൊട്ട് മുൻവാരം155 ലക്ഷത്തിൽനിന്നും180.8 ലക്ഷമായി. ഓപ്പൺ ഇന്ററസ്റ്റിലെ വർധന കണക്കിലെടുത്താൽ ഫ്യൂച്ചറിന് സപ്പോർട്ട്21,300-21,175 റേഞ്ചിലാണ്. ഫ്യൂചർ മാർക്കറ്റ് സെയ്ലി ചാർട്ടിൽ ദുർബലാവസ്ഥയിൽ. സെൻസെക്സ് 70,000ലെ നിർണായക താങ്ങ് തകർച്ചയിൽ കാത്തുസൂക്ഷിച്ചത് നിക്ഷേപകരിൽ പ്രതീക്ഷ പകർന്നു. സൂചിക 71,683ൽനിന്നും 71,964 പോയിന്റ് വരെ ഉയർന്നശേഷമുള്ള തകർച്ചയിൽ 70,001 വരെ ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 70,700ലാണ്. ഈവാരം 69,812 ലെ താങ്ങ് നിലനിർത്തി 71,775ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. മുന്നേറാനായില്ലെങ്കിൽ 68,925ലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്തും. ആഗോള സ്വർണവില 2029 ഡോളറിൽനിന്നും 2002 ഡോളറിലേയ്ക്ക് ഇടിഞ്ഞശേഷം 2018ലാണ്. പ്രതിദിന ചാർട്ടിൽ സ്വർണത്തിന്1980 ഡോളറിൽ താങ്ങുണ്ട്, ചെങ്കടലിൽ കപ്പലുകൾക്ക് നേരേയുള്ള ആക്രമണങ്ങൾ ശക്തമായാൽ 2064 ഡോളറിലേയ്ക്ക് മഞ്ഞലോഹം തിളങ്ങാം.

Source link