കൊച്ചി: റബർ വിലക്കയറ്റം ടയർ ലോബിയെ അസ്വസ്ഥരാക്കുന്നു, ഇറക്കുമതിയുടെ ആകർഷണം കുറഞ്ഞു. വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിൽ മില്ലുകാർ. അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് സ്റ്റോക്കിസ്റ്റുകളെ സമ്മർദ്ദത്തിലാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം അനുകൂല കാറ്റ് റബർ ഉത്പാദകരിൽ സുഗന്ധം പരത്തുന്നു. മുഖ്യ ഉത്പാദന രാജ്യങ്ങളിൽ ഇലപൊഴിച്ചിൽ തുടങ്ങിയതും പ്രതീക്ഷിച്ചതോതിൽ കരുതൽ ശേഖരം വ്യവസായികളുടെ ഗോഡൗണിലില്ലെന്ന വസ്തുതയും ടയർ നിർമാതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നീണ്ട കാലയളവിൽ നിശ്ചിത റേഞ്ചിൽ രാജ്യാന്തര വിപണിയെ തളച്ചിട്ട് റബർ ശേഖരിച്ച പല വൻകിട ടയർ ബ്രാൻഡുകളും ആഗോള വിപണിയിൽ പെടുന്നനെയുണ്ടായ ഉണർവിൽ പകച്ചു നിൽക്കുകയാണ്. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ ബുൾ ഓപ്പറേറ്റർമാരുടെ പിടിയിലാണ്. ചൈന ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. അതിനുമുന്നേ പരമാവധി കച്ചവടങ്ങൾ ഉറപ്പിക്കാൻ അവർ നടത്തുന്ന നീക്കം ചൈനീസ് മാർക്കറ്റിൽ മാത്രമല്ല, ജപ്പാൻ, സിംഗപ്പുർ എക്സ്ചേഞ്ചിലും റബറിന് ഡിമാന്റ് ഉയർത്തി. ഇതിനിടയിൽ ജപ്പാനിൽനിന്നും അമേരിക്കയിലേയ്ക്കും ചൈനയിലേയ്ക്കുമുള്ള ടയർ കയറ്റുമതി ഉയർന്ന വിവരവും വിപണിക്ക് അനുകൂലമായി. മുഖ്യ റബർ ഉത്പാദന രാജ്യങ്ങളിൽ പകൽ ചൂടിനെ തുടർന്ന് ഇലപൊഴിച്ചിൽ ആരംഭിച്ചത് ഷീറ്റ് ലഭ്യത കുറയ്ക്കും. ജനുവരി-നവംബർ കാലയളവിൽ ഇന്ത്യയുടെ റബർ ഇറക്കുമതി 9.3 ശതമാനം കുറഞ്ഞത് വ്യവസായികളിൽ പിരിമുറുക്കം ഉളവാക്കുന്നു. ജപ്പാനിൽ ഡിസംബറിൽ കിലോ 229 യെന്നിൽ ഇടപാടുകൾ നടന്ന റബർ മുൻവാരം സൂചിപ്പിച്ച 273 യെന്നിലെ പ്രതിരോധം തകർത്ത് 287 യെന്നിലേയ്ക്ക് ഉയർന്നു. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 296 യെന്നിലേയ്ക്ക് അടുക്കുന്ന വേളയിൽ ശക്തമായ ലാഭമെടുപ്പ് പ്രതീക്ഷിക്കാം. വിപണിയെ സാങ്കേതികമായി വീക്ഷിച്ചാൽ ഓവർ ബ്രോട്ടായത് തിരുത്തലിന് അവസരം ഒരുക്കാം. താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകർ കടന്നുവന്നാൽ അടുത്ത മാസം 317-322 യെന്നിലേയ്ക്ക് ഉയരാം, അത്തരം ഒരു സാഹചര്യത്തിൽ റബർ 338 യെന്നിനെ ഉറ്റ് നോക്കാം.
കേരളത്തിൽ നാലാം ഗ്രേഡ് 16,000 രൂപയിൽനിന്നും 16,500 രൂപയായി. അഞ്ചാം ഗ്രേഡ് 400 രൂപ ഉയർന്ന് 16,100 രൂപയായി. ഒട്ടുപാലിന് 300 രൂപ കയറി 10,500ലും ലാറ്റക്സ് 400 രൂപയുടെ മികവിൽ 11,200 ലുമാണ്. വെളിച്ചെണ്ണ വില്പന മന്ദഗതിയിൽ നാളികേര വിളവെടുപ്പ് പുരോഗമിക്കുമ്പോഴും പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന മന്ദഗതിയിൽ. മാസാരംഭമായതിനാൽ വില ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. ഇതിന്റെ ഭാഗമായി കൊപ്ര വില 300 രൂപ ഉയർത്തി 9200 ലേയ്ക്ക് കയറിയെങ്കിലും എണ്ണയ്ക്ക് 200 രൂപ മാത്രമേ ഉയരാനായുള്ളു. വാരാന്ത്യം എണ്ണ 14,200ലാണ്. കുരുമുളക് നിരക്ക് ഇടിച്ചു കുരുമുളക് വിളവെടുപ്പ് പുരോഗമിച്ച വേളയിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ നിരക്ക് ഇടിച്ചു. ടെർമിനൽ മാർക്കറ്റിൽ വരവ് 200 ടൺ മുളകാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 60,500 രൂപയിൽനിന്നും 59,700 ലേയ്ക്ക് താഴ്ന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7400 ഡോളർ. വാരാന്ത്യ കുതിപ്പ് ആഭരണ വിപണികളിൽ സ്വർണവില തുടർച്ചയായി അഞ്ചുദിവസം പവന് 46,240 രൂപയിൽ നിലകൊണ്ട ശേഷം 46,160 ലേയ്ക്ക് താഴ്ന്നെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും 46,240 ലേയ്ക്ക് ഉയർന്നു.

Source link