ബെംഗളൂരു∙ കർണാടക ബെൽത്തങ്ങാടിയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു മലയാളികളടക്കം മൂന്നു പേർ മരിച്ചു. സ്വാമി (55), വർഗീസ് (58) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ച മൂന്നാമൻ. ഒരു മലയാളിക്കടക്കം ആറു പേർക്കു പരുക്കേറ്റു. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്ക നിർമാണശാലയിലാണ് അപകടം. ഫാം ഉടമയടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഒൻപതു പേരാണ് ഇവിടെ ഉണ്ടായിരുന്നത്. നാലു കിലോമീറ്ററോളം ദൂരെ സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ബെൽത്തങ്ങാടിയിൽനിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെതിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
English Summary:
Explosion at firecracker Factory in Karnataka
Source link