WORLD

മാലദ്വീപ് പാർലമെന്റിൽ തമ്മിലടിച്ച് എംപിമാർ; കാലുവാരിയും കഴുത്തിന് പിടിച്ചും അം​ഗങ്ങൾ


മാലി: മാലദ്വീപ് പാര്‍ലമെന്റിനുള്ളില്‍ തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ എം.പിമാര്‍. പുതുതായി അധികാരമേറ്റ മുഹമ്മദ് മുയിസു സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ചതോടെയാണ് കൈയേറ്റമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭരണസഖ്യത്തിലെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.), പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് ( എം.ഡി.പി.) പാര്‍ട്ടികളുടെ എം.പിമാരും പ്രതിപക്ഷത്തുള്ള മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി.) എം.പിമാരുമാണ് ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. എം.പിമാര്‍ പരസ്പരം മര്‍ദിക്കുന്നതിന്റേയും ചവിട്ടുന്നതിന്റേയും ദൃശ്യങ്ങളാണ് പാര്‍ലമെന്റില്‍നിന്ന് പുറത്ത് വന്നത്.


Source link

Related Articles

Back to top button