INDIALATEST NEWS

നിതീഷ് കുമാർ ബിഹാർ എൻഡിഎയുടെ നേതാവ്; ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ


പട്ന∙ നിതീഷ്‌ കുമാറിനെ ബിഹാർ എൻഡിഎയുടെ നേതാവായി തിരഞ്ഞെടുത്തു. ബിഹാറില്‍ ബിജെപി – ജെഡിയു – എൻഎച്ച്എം സഖ്യസർക്കാരാണ് അധികാരത്തിൽ വരുന്നത്. ബിജെപിയിൽ‌നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാകും. വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ.
അതേസമയം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ജെഡിയു ഉന്നയിച്ചത്. പ്രാദേശിക പാർട്ടി നേതാക്കളെ കോൺഗ്രസ് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതായി കെ.സി. ത്യാഗി ആരോപിച്ചു. ഇന്ത്യ മുന്നണിയുടെ നേതൃപദവി തട്ടിയെടുക്കാനാണ‌ു കോൺഗ്രസ് ശ്രമിക്കുന്നത്. സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് സീറ്റ് ധാരണയ്ക്കു തയാറാകുന്നില്ലെന്നും ജെഡിയു കുറ്റപ്പെടുത്തി. 

ഇതിനിടെ, ബിഹാറിൽ പതിനൊന്നുമണിക്കു ചേരാനിരുന്ന കോൺഗ്രസ് യോഗം ഒരു മണിയിലേക്കു നീക്കി വച്ചശേഷം റദ്ദാക്കിയതായും സൂചനയുണ്ട്. പകുതിയോളം എംഎൽഎമാരുമായി ഇതുവരെയും നേതൃത്വത്തിനു ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.


Source link

Related Articles

Back to top button