ഇറാനിൽ വെടിവയ്പ്; ഒന്പതു മരണം
പെഷവാർ: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ ഇറാനിൽ അജ്ഞാതരുടെ വെടിയേറ്റ് ഒന്പതു പേർ മരിച്ചതായി റിപ്പോർട്ട്. സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ സാരാവാൻ പട്ടണത്തിൽ ഒരു വീട്ടിലാണ് സംഭവം. മരിച്ചവർ ഇറേനിയൻ പൗരന്മാരല്ല. നാലു പേർ പാക്കിസ്ഥാൻ പൗരന്മാരാണെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഒരാഴ്ച മുന്പ് ഇറാനും പാക്കിസ്ഥാനും പരസ്പരം മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാന്റെ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി ഇറാനും ആരോപിച്ചു. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇരുവരും അവകാശപ്പെട്ടത്.
Source link