തുർക്കിക്ക് എഫ്-16 വിമാനങ്ങൾ


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തു​​​ർ​​​ക്കി​​​ക്ക് 40 പു​​​തി​​​യ എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക സ​​​മ്മ​​​തി​​​ച്ചു. സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​നം തു​​​ർ​​​ക്കി അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യ​​​ത്. 2021ലാ​​​ണ് തു​​​ർ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യോ​​​ട് പു​​​തി​​​യ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ കു​​​ർ​​​ദ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് അ​​​ഭ​​​യം ന​​​ല്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​നം തു​​​ർ​​​ക്കി നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തോ​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ നീ​​​ക്കു​​​പോ​​​ക്കി​​​ല്ലാ​​​താ​​​യി. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച തു​​​ർ​​​ക്കി പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്വീ​​​ഡ​​​നെ നാ​​​റ്റോ​​​യി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യും പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​തി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​തി​​​വേ​​​ഗം ന​​​ട​​​പ​​​ടിയെടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ നി​​​ർ​​​ദേ​​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നി​​​ല​​​വി​​​ൽ തു​​​ർ​​​ക്കി​​​യു​​​ടെ പ​​​ക്ക​​​ലു​​​ള്ള 79 എ​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക കൈ​​​മാ​​​റും. മൊ​​​ത്തം 2300 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേതാ​​​ണ് ഇ​​​ട​​​പാ​​​ട്. ഗ്രീ​​​സി​​ന് 40 പു​​​തി​​​യ എ​​​ഫ്-35 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​തും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹം​​ഗ​​റികൂ​​​ടി അ​​​നു​​​മ​​​തി ന​​​ല്കാ​​​നു​​​ണ്ട്.


Source link

Exit mobile version