Site icon onlinekeralanews.com

‘എന്നെ ഒരുത്തൻ ഉമ്മ വയ്‌ക്കാൻ നോക്കി, ഭയം ഇപ്പോഴും എന്റെ മനസിലുണ്ട്’; ദുരനുഭവം വെളിപ്പെടുത്തി ടിനി ടോം


മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്‌തിട്ടുള്ള നടനാണ് ടിനി ടോം. പല വിവാദങ്ങളിലൂടെയും അല്ലാതെയും കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. എന്നിരുന്നാൽപ്പോലും ഇപ്പോഴും ഏറെ ആരാധകർ അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ തനിക്ക് മുമ്പുണ്ടായ ഒരു ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ടിനി ടോം.ആറാം ക്ലാസിൽ പഠിക്കുമ്പോൾ മറ്റൊരു ആൺകുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും അത് തനിക്കുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്നും ടിനി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.’ഞാൻ ഇര ആയിട്ടുണ്ട്. കുട്ടിക്കാലത്ത് എന്നെ ഒരു ആൺകുട്ടി ഉമ്മ വയ്‌ക്കാൻ നോക്കി. ഞാൻ പുറത്തൊന്നും പറഞ്ഞിട്ടില്ല.ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ സ്‌ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാൻ പറ്റും. മിസ്‌യൂസ് ചെയ്യാൻ ഒരാൾ ശ്രമിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഫീൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോൾ ഞാൻ നല്ല വണ്ണമായിരുന്നു. നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. അന്ന് ഒരുത്തൻ വന്ന് എന്നെ ഉമ്മ വയ്‌ക്കാൻ നോക്കി. ഞാനപ്പോൾ വിറയ്‌ക്കുകയായിരുന്നു. വീട്ടിൽ പറയാൻ പറ്റുമോ, ഇത് എന്താണ് സംഭവമെന്ന് എനിക്കറിയില്ല. ആ ഭയം ഇപ്പോഴും കിടപ്പുണ്ട് ‘ – ടിനി ടോം പറഞ്ഞു.


Source link

Exit mobile version