WORLD

വംശഹത്യ ഉണ്ടാകാതിരിക്കാൻ ഇസ്രയേൽ നടപടിയെടുക്കണം ; ലോക കോടതിയുടെ ഇടക്കാല ഉത്തരവ്


ദ ​​​​ഹേ​​​​ഗ്: ഗാ​​​​സ​​​​യി​​​​ൽ വം​​​​ശ​​​​ഹ​​​​ത്യ സം​​​​ഭ​​​​വി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​സ്ര​​​​യേ​​​​ൽ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നീ​​​​തി​​​​ന്യാ​​​​യ​​​​ക്കോ​​​​ട​​​​തി (ഐ​​​​സി​​​​ജെ) നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം യു​​​​ദ്ധം നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രേ വം​​​​ശ​​​​ഹ​​​​ത്യ​​​​ക്കു​​​​റ്റം ആ​​​​രോ​​​​പി​​​​ച്ച് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ന​​​​ല്കി​​​​യ കേ​​​​സി​​​​ൽ ലോ​​​​ക ​​​​കോ​​​​ട​​​​തി വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വം​​​​ശ​​​​ഹ​​​​ത്യാ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലെ വി​​​​ധി വ​​​​രാ​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കും. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. യു​​​​ദ്ധ​​​​ത്തി​​​​ലൂ​​​​ടെ വം​​​​ശ​​​​ഹ​​​​ത്യ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീകരി​​​​ക്ക​​​​ണം. വം​​​​ശ​​​​ഹ​​​​ത്യ​​​​ക്കു​​​​ള്ള പ്രേ​​​​ര​​​​ണ​​​​ക​​​​ൾ ത​​​​ട​​​​യ​​​​ണം. ഗാ​​​​സ​​​​യി​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്ക​​​​ണം. ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലെ പു​​​​രോ​​​​ഗ​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം ഇ​​​​സ്ര​​​​യേ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കു നീ​​​​തി ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന വി​​​​ധി​​​​യാ​​​​ണി​​​​തെ​​​​ന്ന് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ങ്ങ​​​​ളെ ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തെ സംരക്ഷിക്കാ​​​​നു​​​​ള്ള ബാ​​​​ധ്യ​​​​തയും ഇ​​​​സ്ര​​​​യേ​​​​ലി​​​​നു​​​​ണ്ടെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ​​​​യും സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ആ​​​​രും പ​​​​ഠി​​​​പ്പി​​​​ക്കേ​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി യൊ​​​​വാ​​​​വ് ഗാ​​​​ല​​​​ന്‍റ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ലോ​ക കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്ക് നി​യ​മ​സാ​ധു​ത​യു​ണ്ടെ​ങ്കി​ലും അ​തു ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​രം കോ​ട​തി​ക്കി​ല്ല. ഇ​സ്ര​യേ​ൽ ഉ​ത്ത​ര​വ് പാ​ലി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. വി​ധി വ​ന്ന ദി​വ​സ​വും ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 174 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 310 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഹ​മാ​സി​ന്‍റെ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ന്ന​ലെ അ​റി​യി​ച്ചു. ഗാ​സ​യി​ലെ മൊ​ത്തം മ​ര​ണം 26,000നു ​മു​ക​ളി​ലാ​ണ്.


Source link

Related Articles

Back to top button