ലണ്ടൻ: ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈൽ ആക്രണം. എണ്ണക്കപ്പൽ കത്തിനശിച്ചതായാണ് ബിബിസി റിപ്പോർട്ട്. ഏദൻ ഉൾക്കടലിൽ വെച്ച് മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്.മിസൈൽ ആക്രമണം കപ്പൽ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലിൽ നിന്ന് സിഗ്നൽ ലഭിച്ചതായി യു.സ്. വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും പരിക്കുകൾ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. (UK Maritime Trade Operations) അറിയിച്ചു.
Source link