WORLD
മാനനഷ്ടക്കേസില്‍ ട്രംപ് എഴുത്തുകാരിക്ക് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം;കോടതി വിധി

ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം വിധിച്ച് ന്യൂയോര്‍ക്ക് കോടതി. കാരള്‍ നല്‍കി മാനനഷ്ടക്കേസിലാണ് കോടതി വിധി. മൂന്ന് മണിക്കൂറില്‍ താഴെ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതി വിധി പ്രസ്താവിച്ചത്.വിധി അപഹാസ്യമാണെന്ന് ട്രംപ് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ തന്റെ വാദം പറയാനെത്തിയ ട്രംപ് വിധി പറയുംമുമ്പ് ഇറങ്ങിപ്പോയി.
Source link