INDIALATEST NEWS

‘തുടക്കം നൈറ്റ്ക്ലബ് ഗായികയായി, അതിൽ ഇപ്പോഴും അഭിമാനിക്കുന്നു’: പത്മഭൂഷൻ നേടിയതിന് പിന്നാലെ ഉഷാ ഉതുപ്പ്


ന്യൂ‍ഡൽഹി∙ പത്മഭൂഷൻ ലഭിച്ചതിൽ അഭിമാനമെന്നു ഗായിക ഉഷാ ഉതുപ്പ്. താൻ വളരെയധികം ആവേശത്തിലാണെന്നും തന്റെ ശബ്ദത്തിൽനിന്നും നിങ്ങൾക്ക് അതു മനസ്സിലാകുമെന്നും ഉഷാ ഉതുപ്പ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.‘‘എന്റെ സംഭാവനകളെ സർക്കാർ  അംഗീകരിച്ചതിൽ നന്ദിയുണ്ട്. സ്വന്തം രാജ്യം തന്നെ നിങ്ങളെ ആദരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എനിക്ക് ഈ അവാർഡ് തന്നതിൽ രാജ്യത്തോട് നന്ദി പറയുന്നു’’–ഉഷാ ഉതുപ്പ് പറഞ്ഞു.
‘‘സ്വപ്നം സാധ്യമാക്കാൻ സഹായിച്ച മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങൾക്കും സംഗീത സംവിധായകർക്കും പ്രേക്ഷകർക്കും നന്ദി. എന്റെ അസ്വാദകർ ഇല്ലായിരുന്നെങ്കിൽ ഞാൻ വട്ടപൂജ്യമായിരുന്നേനെ. ഞാൻ ജനങ്ങളുടെ പാട്ടുകാരിയാണ്. അവർക്ക് എന്താണോ ഇഷ്ടം അത് പാടും. നൈറ്റ്ക്ലബ് ‌ഗായികയായാണു തുടങ്ങിയത്.  അതിൽ ഇപ്പോഴും അഭിമാനിക്കുന്നു. എന്റെ എല്ലാ പാട്ടുകളിലും ദൈവത്തിന്റെ പേരുണ്ട്.’’–ഉഷാ ഉതുപ്പ് പറഞ്ഞു.

മലയാളികളായ സുപ്രീം കോടതി മുൻ ജ‍‍ഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്കാണു ഇത്തവണത്തെ പത്മഭൂഷൺ ലഭിച്ചത്. വിവിധ മേഖലകളിലായി 132 പേരാണു ഇത്തവണ പത്മ പുരസ്കാരങ്ങൾ നേടിയത്. 


Source link

Related Articles

Back to top button