SPORTS
വിരമിച്ചിട്ടില്ല: മേരി കോം
ഇംഫാൽ: ബോക്സിംഗിൽനിന്ന് താൻ വിരമിച്ചതായുള്ള റിപ്പോർട്ടുകൾ തള്ളി ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ആറ് തവണ വനിതാ ബോക്സിംഗ് ലോക ചാന്പ്യൻപട്ടം സ്വന്തമാക്കിയ മേരി കോം വിരമിച്ചെന്ന് വാർത്തപരന്നിരുന്നു. നാൽപ്പത്തൊന്നുകാരിയായ മേരി കോം ലോക ചാന്പ്യൻഷിപ്പിൽ എട്ട് മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ നിയമം അനുസരിച്ച് 40വയസ് വരെയുള്ളവർക്കു മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ.
Source link