പാലിന് ഏഴു രൂപ അധികം നല്‍കുമെന്ന് മില്‍മ എറണാകുളം യൂണിയന്
കളമശേരി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍നിന്ന് സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഏഴു രൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കുമെന്ന് ഭരണസമിതി യോഗം തീരുമാനിച്ചതായി ചെയര്മാന് എം.ടി. ജയന് അറിയിച്ചു. ക്ഷീരസഹകരണ മേഖലയുടെ ചരിത്രത്തില്‍ നല്കുന്ന ഏറ്റവും വലിയ പ്രോത്സാഹന അധിക വിലയാണ് മേഖലാ യൂണിയന് നല്‍കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ല്‍പ്പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാൽ അളക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികം നല്കുന്ന ഏഴു രൂപയില്‍ ഓരോ ലിറ്റര്‍ പാലിനും അഞ്ചു രൂപ വീതം കര്‍ഷകര്‍ക്കും സംഘം സംഭരിച്ചുനല്‍കുന്ന ഓരോ ലിറ്ററിനും രണ്ടു രൂപ വീതം സംഘത്തിനും നല്‍കും. സംഘത്തിന് നല്കുന്ന രണ്ടു രൂപയില്‍നിന്ന് സംഘം ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കേണ്ടത്. മേഖലാ യൂണിയന്റെ പ്രവര്‍ത്തനലാഭത്തില്‍നിന്ന് 13 കോടി രൂപയാണ് ഈയിനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്.
മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മേഖലാ യൂണിയന് പ്രാഥമിക സംഘങ്ങളില്‍നിന്നും സംഭരിക്കുന്നത്. മില്‍മയിലെ ജീവനക്കാരുടെ മുന്‍കാലങ്ങളിലെ മൂന്നു വര്‍ഷത്തെ പേ റിവിഷന്‍ കുടിശിക നല്‍കുന്നതിന് 17 കോടി രൂപയും നീക്കിവച്ചു. അഞ്ചു കോടി രൂപ ചെലവില്‍ ഇന്ത്യയില്‍ ഒരു മേഖലാ യൂണിയന് ആദ്യമായി നടത്തുന്ന സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലമായി നടപ്പിലാക്കുന്നുണ്ട്. കൂടാതെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷം എന്‍ഡിഡിബിയുടെ സഹായം, മേഖലായൂണിയന്റെ പ്രവര്‍ത്തന ലാഭം എന്നിവയില്‍നിന്നായി പത്തു കോടിരൂപ കൂടി ചെലവഴിക്കുമെന്നും എം.ടി. ജയന് അറിയിച്ചു.

Source link