ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച ഫിലിപ് ദ്വീപിലാണ് അപകടമുണ്ടായത്. ജഗ്ജീത് സിംഗ് ആനന്ദ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോൻധി (43) എന്നിവരാണു മരിച്ചത്. ഓസ്ട്രേലിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരന്നു റീമ. മറ്റു മൂന്നു പേരും ക്ലൈഡിലാണു താമസിച്ചിരുന്നത്. മെൽബണിൽ നഴ്സായ ആനന്ദ് ഓസ്ട്രേലിയയിൽ പിആർ ഉള്ളയാളാണ്. സുഹാനിയും കീർത്തിയും വിദ്യാർഥി വീസയിലെത്തിയവരാണ്. നാലു പേരും ബന്ധുക്കളാണ്. പത്തംഗ സംഘമാണ് ബീച്ചിലെത്തിയത്.
Source link