ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒന്നാംദിനം അവസാനിക്കുന്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റണ്‍സ് നേടി. കാവെം ഹോഡ്ജ് (71), വിക്കറ്റ് കീപ്പർ ബാറ്ററായ ജോഷ്വ ഡാസിൽവ (79) എന്നിവർ വിൻഡീസിനായി അർധസെഞ്ചുറി നേടി. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് സ്വന്തമാക്കി.
Source link