ബിൽബാവോ: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ ബാഴ്സലോണ പുറത്ത്. ക്വാർട്ടർ ഫൈനിൽ അത്ലറ്റിക് ബിൽബാവോ 4-2ന് ബാഴ്സലോണയെ തോൽപ്പിച്ചു. അധിക സമയത്തേക്കു കടന്ന മത്സരത്തിൽ വില്യംസ് സഹോദരങ്ങളായ ഇനാക്കിയും നിക്കോ വില്യംസും നേടിയ ഗോളുകളാണ് ബിൽബാവോയ്ക്കു ജയമൊരുക്കിയത്. ആദ്യമിനിറ്റിൽ ഗോർക ഗുർസെറ്റ ബിൽബാവോയെ മുന്നിലെത്തിച്ചു. എന്നാൽ റോബർട്ട് ലെവൻഡോവ്സ്കി (26’), ലാമിനെ യാമൽ (32’) എന്നിവരുടെ ഗോളുകൾ ബാഴ്സലോണയെ മുന്നിലെത്തിച്ചു. 49-ാം മിനിറ്റിൽ ഒയിഹൻ സാൻസെറ്റ് ബിൽബാവോയ്ക്കു സമനില നല്കി. 2-2ന്റെ സമനിലയിൽ മുഴുവൻ സമയം പൂർത്തിയായി. അധിക സമയത്ത് ബിൽബോവോ രണ്ടു ഗോളടിച്ച് ബാഴ്സയെ തോൽപ്പിച്ചു.
മറ്റൊരു മത്സരത്തിൽ മയ്യോർക്ക 3-2ന് ജിറോണയെ പരാജയപ്പെടുത്തി.
Source link