SPORTS

ബാ​​ഴ്സ പു​​റ​​ത്ത്


ബി​​ൽ​​ബാ​​വോ: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ൽ റേ ​​ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ പു​​റ​​ത്ത്. ക്വാ​​ർ​​ട്ട​​ർ ഫൈ​​നി​​ൽ അ​​ത്‌ലറ്റി​​ക് ബി​​ൽ​​ബാ​​വോ 4-2ന് ​​ബാ​​ഴ്സ​​ലോ​​ണ​​യെ തോ​​ൽ​​പ്പി​​ച്ചു. അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്കു ക​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വി​​ല്യം​​സ് സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ഇ​​നാ​​ക്കി​​യും നി​​ക്കോ വി​​ല്യം​​സും നേ​​ടി​​യ ഗോ​​ളു​​ക​​ളാ​​ണ് ബി​​ൽ​​ബാ​​വോ​​യ്ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ആ​​ദ്യ​​മി​​നി​​റ്റി​​ൽ ഗോ​​ർ​​ക ഗു​​ർ​​സെ​​റ്റ ബി​​ൽ​​ബാ​​വോ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (26’), ലാ​​മി​​നെ യാ​​മ​​ൽ (32’) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ൾ ബാ​​ഴ്സ​​ലോ​​ണ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 49-ാം മി​​നി​​റ്റി​​ൽ ഒ​​യി​​ഹ​​ൻ സാ​​ൻ​​സെ​​റ്റ് ബി​​ൽ​​ബാ​​വോ​​യ്ക്കു സ​​മ​​നി​​ല ന​​ല്കി. 2-2ന്‍റെ സ​​മ​​നി​​ല​​യി​​ൽ മു​​ഴു​​വ​​ൻ സ​​മ​​യം പൂ​​ർ​​ത്തി​​യാ​​യി. അ​​ധി​​ക സ​​മ​​യ​​ത്ത് ബി​​ൽ​​ബോ​​വോ ര​​ണ്ടു ഗോ​​ള​​ടി​​ച്ച് ബാ​​ഴ്സ​​യെ തോ​​ൽ​​പ്പി​​ച്ചു.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മ​​യ്യോ​​ർ​​ക്ക 3-2ന് ​​ജി​​റോ​​ണ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


Source link

Related Articles

Back to top button