സബലെങ്ക Vs ക്വിൻവെൻ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ലോക രണ്ടാം നന്പർ ബെലാറൂസിന്റെ അരിന സബലെങ്ക 12-ാം സീഡായ ചൈനയുടെ ക്വിൻവെൻ ഷിങിനെ നേരിടും. നിലവിലെ ജേതാവായ സബലെങ്ക അമേരിക്കയുടെ കൊക്കോ ഗഫിനെ 7-6(7-2),6-4ന് സെമിയിൽ കീഴടക്കി. സെറീന വില്യംസിനു ശേഷം (2016, 2017) തുടർച്ചയായി രണ്ടു തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിക്കുന്ന വനിതയാണ് സബലെങ്ക. വിക്ടോറിയ അസരെങ്കയ്ക്കുശേഷം (2012, 2013) ഒരു വനിതയ്ക്കും കിരീടം നിലനിർത്താനായിട്ടില്ല. കഴിഞ്ഞ വർഷം യുഎസ് ഓപ്പണ്‍ ഫൈനലിൽ ഗഫിൽനിന്നേറ്റ തോൽവിക്കു സബലെങ്ക ഇതോടെ പകരംവീട്ടി. 10-ാം വാർഷികത്തിൽ ലി നാ ആദ്യമായി ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായതിന്റെ പത്താം വാർഷികത്തിൽ മറ്റൊരു ചൈനീസ് താരം ഫൈനലിൽ. ക്വിൻവെൻ ഷിങ് ആണ് ഇത്തവണ ഫൈനലിൽ പ്രവേശിച്ചത്. ക്വിൻവെൻ സീഡ് ചെയ്യപ്പെടാത്ത യുക്രെയിനിന്റെ ദയാന യാസ്ട്രോംസ്കയെ 6-4, 6-4ന് സെമിയിൽ തോൽപ്പിച്ചു. 2011ൽ ഫ്രഞ്ച് ഓപ്പണും 2014ൽ ഓസ്ട്രേലിയൻ ഓപ്പണും നേടിയ ലി നാ, ഗ്രാൻസ്ലാം സിംഗിൾസ് ചാന്പ്യനാകുന്ന ആദ്യ ഏഷ്യൻതാരമായിരുന്നു.
ബൊപ്പണ്ണ സഖ്യം ഫൈനലിൽ മെൽബണ്‍: ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ കളിക്കാരനെന്ന റിക്കാർഡ് സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ആദ്യമായി ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ബൊപ്പണ്ണ- ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ചൈനയുടെ സാങ് സിഹെൻ-ചെക്കിന്റെ തോമസ് മാച്ചാക് സഖ്യത്തെ 6-3, 3-6, 7-6(10-7)ന് തോൽപ്പിച്ചു. ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് ഫൈനലിൽ മൂന്നാം തവണയാണ് പ്രവേശിക്കുന്നത്. ഫൈനലിൽ ഇറ്റലിയുടെ ആന്ദ്രെ വവ്സോറി-സിമോണ്‍ ബൊലേലി സഖ്യമാണ് ഫൈനലിൽ ബൊപ്പണ്ണ-എബ്ഡൻ കൂട്ടുകെട്ടിന്റെ എതിരാളികൾ.
Source link