കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയും ബിൽ അപ്ലോഡിംഗ് വെബ്സൈറ്റും സംസ്ഥാന സര്‍ക്കാര്‍ പൂട്ടിയിട്ട് 50 ദിവസം. 2022-23ല്‍ കര്‍ഷകര്‍ക്ക് ഇതേ സ്കീമില്‍ കൊടുക്കാന്‍ ബാക്കിയുള്ളത് 42 കോടി രൂപയാണ്. നടപ്പു സാമ്പത്തികവര്‍ഷം വെബ്സൈറ്റ് പ്രവര്‍ത്തിച്ച 40 ദിവസത്തിനിടെ 9.75 കോടിയുടെ ബില്ലുകള്‍ മാത്രമാണ് അപ്ലോഡ് ചെയ്തത്. ഇതിനുശേഷം ഷീറ്റ് വിറ്റതില്‍ 40 കോടി രൂപ സബ്സിഡിക്കുള്ള ബില്ലുകള്‍കൂടി കര്‍ഷകരുടെയും ആര്പിഎസുകളുടെയും പക്കല്‍ ബാക്കിയുണ്ട്. ഒരു കിലോ റബറിന് 170 രൂപ അടിസ്ഥാന വില നല്‍കുമെന്ന ഉറപ്പില്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിരുന്നു. കര്‍ഷകരെ കബളിപ്പിക്കാന്‍ ബജറ്റ് പ്രഖ്യാപനം നടത്തിയതല്ലാതെ 20 ശതമാനം തുകപോലും വിതരണം ചെയ്തില്ല. പിണറായി സര്‍ക്കാരിന്റെ കാലത്തെ കഴിഞ്ഞ ഏഴു ബജറ്റുകളിലായി 3,600 കോടി രൂപ പ്രഖ്യാപനം നടത്തിയതില്‍ വിതരണം ചെയ്തത് 1,000 കോടി രൂപ മാത്രം. 2,600 കോടിയും സര്‍ക്കാര്‍ ഖജനാവില്തന്നെ തിരികെ വന്നുചേര്‍ന്നു. ഈ സഹായപദ്ധതി തുടര്ന്നാല്തന്നെ റബര്‍ ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം നാമമാത്രമായതിനാല്‍ അവര്‍ പരിശോധന നടത്തി സബ്സിഡി ബില്ല് അപ്ലോഡിംഗിന് മുന്നോട്ടുപോകില്ല. നിലവില്‍ 20 ശതമാനം ബില്ലുകള്‍ പരിശോധിക്കാനുള്ള ജീവനക്കാരേ റബര്‍ ബോര്‍ഡിനുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ റബര്‍ ശരാശരി വില 137 രൂപ മാത്രമായിരുന്നു. നിലവില്‍ ഒരു കിലോ റബര്‍ ഷീറ്റിന്റെ ഉത്പാദനച്ചെലവ് 190 രൂപയ്ക്ക് മുകളിലാണ്. ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ഇക്കൊല്ലത്തെ വാര്‍ഷിക വേതനം നല്‍കുന്നതുള്‍പ്പെടെ ചെലവുകള്‍ ബാക്കിനില്‍ക്കെ സര്‍ക്കാര്‍ സബ്സിഡികൂടി നിലച്ചത് കടുത്ത ആഘാതമാണ്.
റബര്‍ ബോര്‍ഡ് ആര്‍ക്കൊപ്പം? കോട്ടയം: റബര്‍ ബോര്‍ഡിന്റെ ഷീറ്റ് വില ഒന്നരയാഴ്ചയായി 160 രൂപയില്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 166 രൂപയ്ക്കുവരെ വ്യാപാരികള്‍ ഷീറ്റ് വാങ്ങി. റബര്‍ ക്ഷാമം രൂക്ഷമായിരിക്കേ റബര്‍ ബോര്‍ഡ് ഇന്നലെ കിലോയ്ക്ക് 1.50 രൂപ വര്‍ധിപ്പിച്ച് 163 രൂപയാക്കി. ആഗോളക്ഷാമവും ഡിമാന്‍ഡ് വര്‍ധനയും അടിസ്ഥാനമാക്കിയാല്‍ 230 രൂപയായി വില ഉയരേണ്ടതാണ്. റബര്‍ ബോര്‍ഡ് എന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭം വ്യവസായികളുടെ നിയന്ത്രണത്തിലായതോടെയാണ് ഇത്ര ഗതികേട് കര്‍ഷകര്‍ക്കുണ്ടായത്. ബോര്‍ഡിന്റെ തലപ്പത്ത് റബറിനെക്കുറിച്ചോ കൃഷിയെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ യാതൊന്നും അറിയാത്തവരെയാണ് കേന്ദ്രം ഉന്നത പദവികളില്‍ നിയമിച്ചിരിക്കുന്നത്. ബാങ്കോക്ക് അന്താരാഷ്ട്രവില അടിസ്ഥാനമാക്കിയാണ് റബര്‍ ബോര്‍ഡ് ആഭ്യന്തരവില പ്രഖ്യാപിക്കുന്നത്. രണ്ടു മാസം മുമ്പുവരെ ബാങ്കോക്ക് വിലയെക്കാള്‍ 10 രൂപ കൂടുതലായിരുന്നു ആഭ്യന്തര വില. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ബാങ്കോക്ക് വിലയില്‍ 24 രൂപയുടെ വര്‍ധനവുണ്ടായപ്പോള്‍ ആഭ്യന്തര വില കൂടിയത് എട്ടു രൂപമാത്രം.

Source link