BUSINESS

പ്രഖ്യാപിത കോടികള്‍ സര്‍ക്കാര്‍ മുക്കി; റബര്‍ സബ്‌സിഡി ഇനിയില്ല

കോ​ട്ട​യം: റ​ബ​ര്‍ വി​ല​സ്ഥി​ര​താ പ​ദ്ധ​തി​യും ബി​ൽ അ​പ്‌ലോ​ഡിം​ഗ് വെ​ബ്സൈ​റ്റും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പൂ​ട്ടി​യി​ട്ട് 50 ദി​വ​സം. 2022-23ല്‍ ​ക​ര്‍ഷ​ക​ര്‍ക്ക് ഇ​തേ സ്‌​കീ​മി​ല്‍ കൊ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​ത് 42 കോ​ടി രൂ​പയാണ്. ന​ട​പ്പു സാ​മ്പ​ത്തി​കവ​ര്‍ഷം വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍ത്തി​ച്ച 40 ദി​വ​സ​ത്തി​നി​ടെ 9.75 കോ​ടി​യു​ടെ ബി​ല്ലു​ക​ള്‍ മാ​ത്ര​മാ​ണ് അ​പ്‌ലോ​​ഡ് ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം ഷീ​റ്റ് വി​റ്റ​തി​ല്‍ 40 കോ​ടി രൂ​പ സ​ബ്‌​സി​ഡി​ക്കു​ള്ള ബി​ല്ലു​ക​ള്‍കൂ​ടി ക​ര്‍ഷ​ക​രു​ടെ​യും ആ​ര്‍പി​എ​സു​ക​ളു​ടെ​യും പ​ക്ക​ല്‍ ബാ​ക്കി​യു​ണ്ട്. ഒ​രു കി​ലോ റ​ബ​റി​ന് 170 രൂ​പ അ​ടി​സ്ഥാ​ന വി​ല ന​ല്‍കു​മെ​ന്ന ഉ​റ​പ്പി​ല്‍ ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 600 കോ​ടി രൂ​പ​ വ​ക​യി​രു​ത്തി​യി​രു​ന്നു. ക​ര്‍ഷ​ക​രെ ക​ബ​ളി​പ്പി​ക്കാ​ന്‍ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത​ല്ലാ​തെ 20 ശ​ത​മാ​നം തു​കപോ​ലും വി​ത​ര​ണം ചെ​യ്തി​ല്ല. പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്തെ ക​ഴി​ഞ്ഞ ഏ​ഴു ബ​ജ​റ്റു​ക​ളി​ലാ​യി 3,600 കോ​ടി രൂ​പ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് 1,000 കോ​ടി രൂ​പ മാ​ത്രം. 2,600 കോ​ടി​യും സ​ര്‍ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ത​ന്നെ തി​രി​കെ വ​ന്നു​ചേ​ര്‍ന്നു. ഈ ​സ​ഹാ​യപ​ദ്ധ​തി തു​ട​ര്‍ന്നാ​ല്‍ത​ന്നെ റ​ബ​ര്‍ ബോ​ര്‍ഡി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നാ​മ​മാ​ത്ര​മാ​യ​തി​നാ​ല്‍ അ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി സ​ബ്‌​സി​ഡി ബി​ല്ല് അ​പ്‌ലോ​ഡിം​ഗി​ന് മു​ന്നോ​ട്ടു​പോ​കി​ല്ല. നി​ല​വി​ല്‍ 20 ശ​ത​മാ​നം ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള ജീ​വ​ന​ക്കാ​രേ റ​ബ​ര്‍ ബോ​ര്‍ഡി​നു​ള്ളൂ. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റ​ബ​ര്‍ ശ​രാ​ശ​രി വി​ല 137 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. നി​ല​വി​ല്‍ ഒ​രു കി​ലോ റ​ബ​ര്‍ ഷീ​റ്റി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 190 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ക്കൊ​ല്ല​ത്തെ വാ​ര്‍ഷി​ക വേ​ത​നം ന​ല്‍കു​ന്ന​തു​ള്‍പ്പെ​ടെ ചെ​ല​വു​ക​ള്‍ ബാ​ക്കിനി​ല്‍ക്കെ സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡികൂ​ടി നി​ല​ച്ച​ത് ക​ടു​ത്ത ആ​ഘാ​ത​മാ​ണ്.

റ​ബ​ര്‍ ബോ​ര്‍ഡ് ആ​ര്‍ക്കൊ​പ്പം? കോ​ട്ട​യം: റ​ബ​ര്‍ ബോ​ര്‍ഡിന്‍റെ ഷീ​റ്റ് വി​ല ഒ​ന്ന​ര​യാ​ഴ്ച​യാ​യി 160 രൂ​പ​യി​ല്‍ ഉ​രു​ണ്ടു​ക​ളി​ക്കു​മ്പോ​ള്‍ ഇ​ന്ന​ലെ കോ​ട്ട​യം മാ​ര്‍ക്ക​റ്റി​ല്‍ 166 രൂ​പ​യ്ക്കുവ​രെ വ്യാ​പാ​രി​ക​ള്‍ ഷീ​റ്റ് വാ​ങ്ങി. റ​ബ​ര്‍ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കേ റ​ബ​ര്‍ ബോ​ര്‍ഡ് ഇ​ന്ന​ലെ കി​ലോ​യ്ക്ക് 1.50 രൂ​പ വ​ര്‍ധി​പ്പി​ച്ച് 163 രൂ​പയാ​ക്കി. ആ​ഗോ​ളക്ഷാ​മ​വും ഡി​മാ​ന്‍ഡ് വ​ര്‍ധ​നയും അ​ടി​സ്ഥാ​ന​മാ​ക്കിയാ​ല്‍ 230 രൂ​പ​യാ​യി വി​ല ഉ​യ​രേ​ണ്ട​താ​ണ്. റ​ബ​ര്‍ ബോ​ര്‍ഡ് എ​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സം​രം​ഭം വ്യ​വ​സാ​യി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തോ​ടെ​യാ​ണ് ഇ​ത്ര ഗ​തി​കേ​ട് ക​ര്‍ഷ​ക​ര്‍ക്കു​ണ്ടാ​യ​ത്. ബോ​ര്‍ഡി​ന്‍റെ ത​ല​പ്പ​ത്ത് റ​ബ​റി​നെ​ക്കു​റി​ച്ചോ കൃ​ഷി​യെ​ക്കു​റി​ച്ചോ ക​ര്‍ഷ​ക​രെ​ക്കു​റി​ച്ചോ യാ​തൊ​ന്നും അ​റി​യാ​ത്ത​വ​രെ​യാ​ണ് കേ​ന്ദ്രം ഉ​ന്ന​ത പ​ദ​വി​ക​ളി​ല്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കോ​ക്ക് അ​ന്താ​രാ​ഷ്‌ട്ര​വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റ​ബ​ര്‍ ബോ​ര്‍ഡ് ആ​ഭ്യ​ന്ത​രവി​ല പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​മ്പുവ​രെ ബാ​ങ്കോ​ക്ക് വി​ല​യെ​ക്കാ​ള്‍ 10 രൂ​പ കൂ​ടു​ത​ലാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വി​ല. ക​ഴി​ഞ്ഞ 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ബാ​ങ്കോ​ക്ക് വി​ല​യി​ല്‍ 24 രൂ​പ​യു​ടെ വ​ര്‍ധ​ന​വു​ണ്ടാ​യ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര വി​ല കൂ​ടി​യ​ത് എ​ട്ടു രൂ​പ​മാ​ത്രം.

Source link

Related Articles

Back to top button