SPORTS

കറക്കിവീഴ്ത്തി; ഇം​​ഗ്ല​​ണ്ടി​​നെ 246ന് ​​എ​​റി​​ഞ്ഞി​​ട്ട് ഇ​​ന്ത്യ


ഹൈ​​ദ​​രാ​​ബാ​​ദ്: ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ആ​​ർ. അ​​ശ്വി​​നും തോ​​ളോ​​ടു​​തോ​​ൾ ചേ​​ർ​​ന്ന് ഇ​​ന്ത്യ​​ൻ സ്പി​​ൻ ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ടി​​ന് മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യു​​ടെ സ്പി​​ൻ ഭാ​​യ്മാ​​രാ​​യ ജ​​ഡേ​​ജ​​യ്ക്കും അ​​ശ്വി​​നും ഒ​​പ്പം അ​​ക്സ​​ർ പ​​ട്ടേ​​ലും എ​​ത്തി​​യ​​തോ​​ടെ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 246ൽ ​​അ​​വ​​സാ​​നി​​ച്ചു. തു​​ട​​ർ​​ന്ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 119 റ​​ണ്‍​സ് എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ (24) വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളും (76) മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ ശു​​ഭ്മാ​​ൻ ഗി​​ല്ലു​​മാ​​ണ് (14) ക്രീ​​സി​​ൽ. ഇം​​ഗ്ല​​ണ്ട് 55/0 ടോ​​സ് നേ​​ടി​​യ ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇം​​ഗ്ലീ​​ഷ് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ സാ​​ക് ക്രൗ​​ളി​​യും (20) ബെ​​ൻ ഡ​​ക്ക​​റ്റും (35) ചേ​​ർ​​ന്ന് 11.4 ഓ​​വ​​റി​​ൽ 55 റ​​ണ്‍​സ് നേ​​ടി. തു​​ട​​ർ​​ന്ന് ആ​​ക്ര​​മ​​ണം ഏ​​റ്റെ​​ടു​​ത്ത അ​​ശ്വി​​നും ജ​​ഡേ​​ജ​​യും ഇം​​ഗ്ല​​ണ്ടി​​നെ 60/3 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ടു. ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ​​മാ​​ർ വി​​ക്ക​​റ്റ് വീ​​ഴ്ത്താ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ഇം​​ഗ്ല​​ണ്ടി​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡ് നി​​ശ്ച​​ല​​മാ​​യി. 88 പ​​ന്തി​​ൽ 70 റ​​ണ്‍​സ് നേ​​ടി​​യ ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ് മാ​​ത്ര​​മാ​​ണ് ഇം​​ഗ്ലീ​​ഷ് ഇ​​ന്നിം​​ഗ്സി​​ൽ ചെ​​റു​​ത്തു​​നി​​ന്ന​​ത്. ജ​​ഡേ​​ജ 88 റ​​ണ്‍​സി​​നും അ​​ശ്വി​​ൻ 68 റ​​ണ്‍​സി​​നും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. അ​​ക്സ​​ർ പ​​ട്ടേ​​ൽ 33 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

അ​​ശ്വി​​ൻ-​​ജ​​ഡേ​​ജ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റു​​ള്ള ഇ​​ന്ത്യ​​ൻ സ​​ഖ്യം എ​​ന്ന റി​​ക്കാ​​ർ​​ഡ് ആ​​ർ. അ​​ശ്വി​​നും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും സ്വ​​ന്ത​​മാ​​ക്കി. അ​​നി​​ൽ കും​​ബ്ലെ – ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് സ​​ഖ്യം 54 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 501 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. അ​​ശ്വി​​നും ജ​​ഡേ​​ജ​​യും ഇ​​തു​​വ​​രെ 506 വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഇ​​രു​​വ​​രും ചേ​​ർ​​ന്നു​​ള്ള 50-ാം ടെ​​സ്റ്റാ​​ണ്. ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ൻ – സ​​ന​​ത് ജ​​യ​​സൂ​​ര്യ (667), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഷെ​​യ്ൻ വോ​​ണ്‍ – മാ​​ർ​​ക്ക് വൊ (517) ​​എ​​ന്നി​​വ​​രാ​​ണ് സ്പി​​ൻ സ​​ഖ്യ​​ത്തി​​ൽ അ​​ശ്വി​​ൻ-​​ജ​​ഡേ​​ജ കൂ​​ട്ടു​​കെ​​ട്ടി​​നു മു​​ന്നി​​ലു​​ള്ള​​ത്. 493 വി​​ക്ക​​റ്റു​​ള്ള അ​​ശ്വി​​ൻ, അ​​നി​​ൽ കും​​ബ്ലെ​​യ്ക്കു​​ശേ​​ഷം (619) 500 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ൻ താ​​രം എ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ്. സ​​ച്ചി​​നെ ക​​ട​​ന്ന് റൂ​​ട്ട് 60 പ​​ന്തി​​ൽ 29 റ​​ണ്‍​സ് നേ​​ടി​​യ ഇം​​ഗ്ലീ​​ഷ് ബാ​​റ്റ​​ർ ജോ ​​റൂ​​ട്ട്, ഇ​​ന്ത്യ – ഇം​​ഗ്ല​​ണ്ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. 32 ടെ​​സ്റ്റി​​ൽ 51.73 ശ​​രാ​​ശ​​രി​​യി​​ൽ 2535 റ​​ണ്‍​സാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ സ​​ന്പാ​​ദ്യം. ഇ​​ന്ത്യ​​ക്കെ​​തി​​രേ 26-ാം ടെ​​സ്റ്റ് ക​​ളി​​ക്കു​​ന്ന റൂ​​ട്ട് സ​​ച്ചി​​നെ മ​​റി​​ക​​ട​​ന്ന് മു​​ന്നേ​​റി. ടെ​സ്റ്റി​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ശേ​ഷി​ക്കു​ന്നു​മു​ണ്ട്.


Source link

Related Articles

Back to top button