ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജനുവരി 26, 2024


ചില നക്ഷത്രക്കാർക്ക് ഇന്ന് ബിസിനസിൽ നിന്ന് അപ്രതീക്ഷിത ലാഭമുണ്ടാകുമ്പോൾ ചിലർക്ക് അത്ര ഗുണകരമായ സമയമല്ല. ആരോഗ്യ പ്രശ്നങ്ങൾ നിസാരമായി തള്ളിക്കളഞ്ഞാൽ സ്ഥിതി ഗുരുതരമാകാനിടയുണ്ട്. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നവർ വളരെയധികം ശ്രദ്ധിക്കണം. പണം സമ്പാദിക്കാൻ കുറുക്കുവഴികൾ തേടരുത്. കോപം നിയന്ത്രിക്കണം. പുതിയ ആളുകളെ പരിചയപ്പെടാനിടയുണ്ട്. തൊഴിൽ സംബന്ധമായ തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ എടുക്കണം. അങ്ങനെ ഓരോ കൂറുകാർക്കും ഇന്ന് വിവിധ ഫലങ്ങളാണ്. വിശദമായി വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ബിസിനസ് ചെയ്യുന്നവർക്ക് സമയം നല്ലതല്ല. നിങ്ങളുടെ ഏതെങ്കിലും പഴയ കടം വീട്ടാൻ സാധിക്കാത്തതുമൂലം നിങ്ങളുടെ സമ്മർദ്ദം വർധിക്കും. ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് പല പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. മാനസിക പിരിമുറുക്കം കൂട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധ നൽകുക.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)മുൻകൂട്ടി തീരുമാനിച്ച ജോലികളൊക്കെ ചെയ്ത് തീർക്കാൻ സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. കുട്ടികൾ നിങ്ങളോടൊപ്പം സമയം ചെലവിടാൻ കൂടുതൽ താല്പര്യം പ്രകടമാക്കും. ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിച്ചേക്കാം. എന്നാൽ പങ്കാളിയിൽ നിന്നുള്ള പിന്തുണ കുറയുന്നതായി അനുഭവപ്പെടും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)നിങ്ങളുടെ ബിസിനസിൽ ഇന്ന് പെട്ടന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. പങ്കാളിയുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതായി തോന്നും. ഏതെങ്കിലും മുൻകാല പദ്ധതികളിൽ പെട്ട് കുടുങ്ങിക്കിടന്നിരുന്ന പണം കൈവശം വന്നുചേരാനിടയുണ്ട്. തൊഴിൽ തേടുന്നവർക്ക് ചില നല്ല അവസരങ്ങൾ ലഭിച്ചേക്കാം. ഏതെങ്കിലും പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പായി ഇതിൽ പരിചയമുള്ളവരിൽ നിന്ന് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമല്ലാത്തത് നിങ്ങളുടെ മനസികാവസ്ഥയെയും മോശമായി ബാധിച്ചേക്കാം. പ്രണയ ജീവിതത്തിൽ കലഹം ഉണ്ടാകാനിടയുണ്ട്. ദൈനംദിന കാര്യങ്ങൾ വിചാരിച്ച എളുപ്പത്തിൽ ചെയ്യാൻ തടസ്സം നേരിടും. തർക്കങ്ങളും മത്സര ബുദ്ധിയും ഒഴിവാക്കുക. അമിത വേഗതയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. ആരോഗ്യ കാര്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. പ്രിയപ്പെട്ടവരെ സ്നേഹിക്കുക.ചിങ്ങം (മകം, പൂരം, ഉത്രം ¼)നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ സാധിക്കും. ആത്മവിശ്വാസം കൂടും. നിങ്ങളുടെ ചിന്താരീതി ആളുകൾക്ക് ഇഷ്ടമാകാനിടയുണ്ട്. നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. പ്രണയ ജീവിതം സാധാരണ രീതിയിൽ മുമ്പോട്ട് പോകും. സന്ധിവേദന വഷളാകാൻ സാധ്യതയുണ്ട്. അമിത കോപം നിയന്ത്രിക്കണം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബ സഹായം ലഭിക്കും. ജോലി, നിക്ഷേപങ്ങൾ എന്നിവയൊക്കെ നിങ്ങൾക്ക് ഗുണകരമാകും. തൊഴിൽ ചെയ്യുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. ദീർഘകാലമായി നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. അർപ്പണബോധത്തോടെ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മികച്ച ഫലങ്ങൾ ലഭിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)കഠിനാധ്വാനത്തിലൂടെ വിജയം നേടാൻ സാധിക്കും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ നിറവേറാൻ സാധ്യതയുള്ള ദിവസമാണ്. തൊഴിൽ രംഗത്ത് നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ ജോലിഭാരം മാനസിക സമ്മർദ്ദത്തിനിടയാക്കും. ക്ഷമയോടെ എല്ലാ കാര്യങ്ങളെയും നേരിടണം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് നഷ്ടമുണ്ടാകാനിടയുണ്ട്. നിയമപരമായുള്ള ചില പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ശാരീരികമായി തളർച്ച അനുഭവപ്പെട്ടേക്കാം. പെട്ടന്ന് പണമുണ്ടാക്കാൻ കുറുക്കുവഴികൾ തേടാതിരിക്കുന്നതാണ് നല്ലത്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)പദ്ധതിയെക്കുറിച്ച് നന്നായി മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക നിക്ഷേപം നടത്തുക. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി നല്ല സഹവർത്തിത്തത്തിൽ മുമ്പോട്ട് പോകാൻ ശ്രമിക്കണം. നിങ്ങളുടെ അഭിപ്രായം പ്രകടമാക്കാൻ അവസരം ലഭിക്കുന്നതാണ്. ചെയ്ത് തീർക്കണമെന്ന് ആഗ്രഹിച്ച ചില കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരും. ക്ഷമ കൈവിടരുത്. ആരോടും മോശമായി പെരുമാറാതിരിക്കാനും ശ്രദ്ധിക്കണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കുടുംബത്തിൽ തർക്കം ഉണ്ടായേക്കാം. നിങ്ങൾക്ക് ഇന്ന് ചില അധിക ഉത്തരവാദിത്തങ്ങൾ വന്നുചേരാനിടയുണ്ട്. പണമിടപാടുകളിൽ ജാഗ്രത വേണം. അനാവശ്യ കാര്യങ്ങൾക്കായി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ജോലിയുമായി ബന്ധപ്പെട്ട ചില നല്ലവർത്തകൾ ലഭിക്കാനിടയുണ്ട്. എതിരാളികൾക്കുമേൽ നിങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയും. പഴയ തർക്കങ്ങൾ പരിഹരിക്കുന്നതുവഴി സാഹചര്യങ്ങൾ മെച്ചപ്പെടും. സങ്കീർണ്ണമായ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പുതിയ ആളുകളെ പരിചയപ്പെടാൻ സാധിക്കും. ബിസിനസിലെ മാറ്റങ്ങൾ ഗുണകരമാകും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നന്നായി ആലോചിച്ച ശേഷം മാത്രം എടുക്കുക. സാമ്പത്തിക നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തിയില്ലെങ്കിൽ നഷ്ടം ഉണ്ടാകാനിടയുണ്ട്. പ്രണയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധരാകരുത്. കഴിവിനനുസരിച്ച് ആവശ്യക്കാരെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിക്കുക.Anit George നെ കുറിച്ച്ആര്‍ട്ടിക്കിള്‍ ഷോഇന്നത്തെ നക്ഷത്രഫലം, ജനുവരി 25, 2024ഇന്നത്തെ നക്ഷത്രഫലം, ജനുവരി 24, 2024ഇന്നത്തെ നക്ഷത്രഫലം, ജനുവരി 23, 2024ഇന്നത്തെ നക്ഷത്രഫലം, ജനുവരി 22, 2024ഇന്നത്തെ നക്ഷത്രഫലം, ജനുവരി 21, 2024ഇന്നത്തെ നക്ഷത്രഫലം, ജനുവരി 20, 2024Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക


Source link

Related Articles

Back to top button