ജാപ്പനീസ് മുന്നേറ്റം

ദോഹ: എഎഫ്സി ഏഷ്യൻ കപ്പിൽ ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഇന്തോനേഷ്യയെ 1-3നു കീഴടക്കിയാണ് ജപ്പാൻ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ആയസെ ഉഎദയുടെ (6’ പെനാൽറ്റി, 52’) ഇരട്ട ഗോളാണ് ജപ്പാനു ജയം സാധ്യമാക്കിയത്. 88-ാം മിനിറ്റിൽ ഒരു ഗോൾ സെൽഫ് വഴിയായും ജപ്പാന്റെ അക്കൗണ്ടിലെത്തി. 90+1-ാം മിനിറ്റിൽ സാൻഡി വാൽഷിന്റെ വകയായിരുന്നു ഇന്തോനേഷ്യയുടെ ആശ്വാസ ഗോൾ. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഇറാക്ക് 3-2ന് വിയറ്റ്നാമിനെ കീഴടക്കി. ഇറാക്ക് പ്രീക്വാർട്ടർ നേരത്തേ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഒന്പത് പോയിന്റുമായി ഇറാക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജപ്പാന് ആറും ഇന്തോനേഷ്യക്ക് മൂന്നും പോയിന്റാണ്.
ഗ്രൂപ്പ് സി ചാന്പ്യനായി ഇറാനും രണ്ടാം സ്ഥാനക്കാരായി യുഎഇയും മൂന്നാം സ്ഥാനക്കാരായി പലസ്തീനും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
Source link