ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയിലുണ്ടായ തീപിടിത്തത്തിൽ 39 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഷിൻയു നഗരത്തിലെ ഒരു കെട്ടിടത്തിനു തീപിടിക്കുകയായിരുന്നു. പുക ഉയരുന്ന കെട്ടിടങ്ങളിലെ ജനാലകളിൽനിന്ന് ആളുകൾ ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടു.
കഴിഞ്ഞദിവസം ഹെനാൻ പ്രവിശ്യയിലെ സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾ മരിച്ചിരുന്നു.
Source link