റബർ ഷീറ്റിന് കോട്ടയത്തും അഗര്‍ത്തലയിലും രണ്ടു വില; കേരളത്തിലെ കര്‍ഷകരെ റബര്‍ ബോര്‍ഡ് ചതിക്കുന്നു

റെജി ജോസഫ് കോട്ടയം: റബര്‍ വില നിര്‍ണയിക്കുന്നതില്‍ റബര്‍ ബോര്‍ഡ് ഒരേ സമയം കര്‍ഷകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതായി ആക്ഷേപം. ഒരേദിവസം കേരളത്തേക്കാള്‍ കിലോഗ്രാമിന് 35 രൂപ താഴ്ത്തി ത്രിപുരയില്‍ വില പ്രഖ്യാപിക്കുക മാത്രമല്ല അവിടത്തെ നിലവാരം കുറഞ്ഞ ചരക്ക് കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ വില്ക്കാന് സാഹചര്യമൊരുക്കുകയും ചെയ്യുന്നു. റബര്‍ബോര്‍ഡിന്റെ തന്നെ കമ്പനികൾ വടക്കു-കിഴക്കന്‍ ഷീറ്റ് വില താഴ്ത്തി വാങ്ങി കേരളത്തിലെത്തിച്ച് ടയര്‍ കമ്പനികള്‍ക്കു പരസ്പരധാരണയില്‍ വില്‍ക്കുന്നു. വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരുമാണ് ഷീറ്റ് കച്ചവടത്തിന്റെ വിഹിതം പറ്റുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും അഞ്ചു ശതമാനമാണ് റബറിന് ജിഎസ്ടി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റബര്‍ ബോര്‍ഡിന് എല്ലായിടത്തും ഒരേ നിയമമാണ് ബാധകം. കേരള മാര്‍ക്കറ്റ് ദുര്‍ബലമാക്കി വടക്കു-കിഴക്കന്‍ ഷീറ്റ് ഇവിടെ എത്തിക്കുന്നതിന് അവസരമൊരുക്കാന്‍ കോട്ടയം, കൊച്ചി വില പ്രഖ്യാപിക്കുന്നതുപോലെ റബര്‍ ബോര്‍ഡ് അഗര്‍ത്തലയിലെ മാര്‍ക്കറ്റ് വിലയും പ്രസിദ്ധീകരിക്കുന്നുണ്ട്. അഗര്‍ത്തലയില്‍ ഇന്നലെ വില 148 രൂപ. കോട്ടയം വിലതന്നെ അഗര്‍ത്തലയില്‍ പ്രഖ്യാപിച്ചാല്‍ അതിന്റെ നേട്ടം അവിടത്തെ റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതാണ്. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ താഴ്ത്തിയാണ് ത്രിപുര, മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഷീറ്റ് വാങ്ങുന്നത്. ഇത് കേരളത്തിലെത്തിച്ച് വന്‍കിട വ്യാപാരികളും റബര്‍ ബോര്‍ഡ് കമ്പനിക്കാരും വ്യവസായികള്‍ക്ക് വില്‍ക്കുന്നത് കിലോയ്ക്ക് 25 രൂപ ലാഭത്തിലാണ്. റബര്‍ വ്യാപാരികളും ബ്രോക്കര്‍മാരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തമ്പടിച്ചിരിക്കുന്നു. അവിടത്തെ നിലവാരം കുറഞ്ഞ ഷീറ്റാണ് കേരളത്തില്‍ കൊണ്ടുവന്ന് ആര്‍എസ്എസ് നാല് ഗ്രേഡില്‍ വില്‍ക്കുന്നത്.
ഉയര്‍ന്ന കൂലി, സംസ്കരണ, ഗതാഗത ചെലവുള്ള കേരളത്തില്‍ കര്‍ഷകര്‍ക്ക് വില പേശി വില്‍ക്കാനുള്ള വിപണി സാഹചര്യമാണ് റബര്‍ ബോര്‍ഡ് ഇല്ലാതാക്കിയത്. ത്രിപുരയില്‍നിന്നും മറ്റും ഓരോ ലോഡ് ഷീറ്റ് എത്തിക്കുമ്പോള്‍ ലക്ഷങ്ങളുടെ ലാഭമാണ് പലരുടെയും കൈകളില്‍ എത്തുന്നത്. 25 ടണ്‍ ഷീറ്റുമായി ഒരു ലോറി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്നിന്നെത്താന് ശരാശരി മുക്കാല്‍ ലക്ഷം രൂപയേ ചെലവുവരൂ. വര്‍ഷങ്ങളായി ബോര്‍ഡിന്റെ വിലപ്രഖ്യാപനത്തിലും കടുത്ത കര്‍ഷകചൂഷണം തുടരുകയാണ്. ബാങ്കോക്ക് അന്താരാഷ്ട്രവിലയെക്കാള്‍ 10 രൂപ അധികമായിരുന്നു മുന്മാസങ്ങളില് കേരളത്തിലെ വില. നിലവില്‍ വിദേശ വില 167 രൂപയായിരിക്കെ ഇറക്കുമതി തീരുവയും ഗതാഗതച്ചെലവും കണക്കാക്കിയാല്‍ ഇവിടെ ഒരു കിലോ ആര്‍എസ്എസ് നാല് ഗ്രേഡിന് 212 രൂപ ലഭിക്കേണ്ടതാണ്. വിദേശത്തും ഇവിടെയും റബറിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ 225 രൂപവരെ വില ഉയരാന്‍ അനുകൂല സാഹചര്യമാണുള്ളത്. ഇന്നലെ റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാലിന് നിശ്ചയിച്ച വിലയാവട്ടെ 161.50 രൂപയും അഞ്ചാം ഗ്രേഡിന് 157.50 രൂപയും. മാര്‍ക്കറ്റും ലഭ്യതയും ഉപയോഗവും അടിസ്ഥാനമാക്കിയല്ല മറിച്ച് വ്യവസായികളുടെയും വന്‍കിട ഡീലര്‍മാരുടെയും സ്റ്റോക്ക് മാനദണ്ഡമാക്കിയാണ് റബര്‍ ബോര്‍ഡ് വില പ്രഖാപിക്കുന്നതെന്നാണ് സംഘടനകള്‍ പറയുന്നത്.

Source link