മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ റിലീസ് ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഗംഭീര സംഭാഷണങ്ങളും സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറങ്ങിയിരിക്കുന്നത്.
ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. റെക്കോര്‍ഡ് റിലീസ് ആകും കേരളത്തിൽ വാലിബന്റേത്. രാവിലെ ആറര മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും.
ഓൺലൈൻ ബുക്കിങിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമയുടെ സകല ബോക്സ്ഓഫിസ് റെക്കോർഡുകളും ചിത്രം തിരുത്തിയേക്കും. റിലീസിന് ആറ് ദിവസം ശേഷിക്കെ പ്രി റിലീസ് ബുക്കിങ്ങ് തുടങ്ങിയ ചിത്രമാണ് വാലിബന്‍. അതിന്‍റെ ഗുണം ഓപ്പണിങ്ങ് കലക്‌ഷനില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്.
കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
‘‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണ്.
English Summary:
Watch Malaikottai Vaaliban Release Teaser
Source link