‘ഹഡക മത്സൂരി’യില്‍ ചരിത്രമാറ്റം; പുരുഷന്‍മാരുടെ നഗ്നോത്സവത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാൻ അവസരം


ബെയ്ജിങ്: ജപ്പാനില്‍ വർഷാവർഷം നടക്കുന്ന ഹഡക മത്സൂരി (Hadaka Matsuri) എന്ന പുരുഷന്‍മാരുടെ ‘നഗ്നോത്സവ’ത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി. ഹഡക മത്സൂരിയുടെ 1300 ലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്.ഇക്കൊല്ലം ഫെബ്രുവരി 22-നാണ് നഗനോത്സവം നടക്കുന്നത്. ചൈനീസ് കലണ്ടര്‍ പ്രകാരമുള്ള ആദ്യമാസത്തിലെ പന്ത്രണ്ടാമത്തെ ദിവസമാണ് ഉത്സവം. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലുള്ള ഒവാരി ഓകുനിറ്റാമ (കൊനോമിയ) ക്ഷേത്രത്തിലാണ് ആയിരക്കണക്കിന് വര്‍ഷമായി നഗ്നോത്സവം നടന്നുവരുന്നത്.


Source link

Exit mobile version