65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകർന്നുവീണു; എല്ലാവരും മരിച്ചതായി റിപ്പോർട്ട്


മോസ്കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് യുക്രൈൻ അതിർത്തി പ്രദേശമായ ബീൽ​ഗറദ് മേഖലയിൽ തകർന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തടവുകാരെ കെെമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധതടവുകാർക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായുള്ള മിസെെലുകൾ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


Source link

Exit mobile version