WORLD
65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകർന്നുവീണു; എല്ലാവരും മരിച്ചതായി റിപ്പോർട്ട്
മോസ്കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് യുക്രൈൻ അതിർത്തി പ്രദേശമായ ബീൽഗറദ് മേഖലയിൽ തകർന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തടവുകാരെ കെെമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധതടവുകാർക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായുള്ള മിസെെലുകൾ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Source link