‘രോമാഞ്ചം’ സ്പിൻ ഓഫോ?; രംഗനായി ഫഹദ്; ‘ആവേശം’ ടീസർ എത്തി
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ സിനിമയുടെ ടീസർ എത്തി. ‘രോമാഞ്ചം’ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
രംഗൻ എന്ന ഗുണ്ടയായി ഫഹദ് എത്തുന്നു. ‘രോമാഞ്ചം’ സിനിമയുടെ സ്പിൻ ഓഫ് ആണ് ‘ആവേശ’മെന്നും റിപ്പോർട്ടുകളുണ്ട്. രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോളജ് കുട്ടികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. . രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിനെ ടീസറിൽ കാണാം.
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവഹിക്കുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു. എഡിറ്റർ വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ-മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ.ആർ. അൻസാർ, ലൈൻ പ്രൊഡ്യൂസർ പി.കെ. ശ്രീകുമാർ, പ്രൊഡക്‌ഷൻ ഡിസൈൻ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹർ ഹംസ, മേക്കപ്പ് ആർ.ജി. വയനാടൻ, ഓഡിയോഗ്രഫി-വിഷ്ണു ഗോവിന്ദ്, ആക്‌ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് ശേഖർ,ചീഫ് അസോഷ്യേറ്റ് ഡയറക്ടർ-അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, നിദാദ് കെ.എൻ., ഡിസൈൻ അഭിലാഷ് ചാക്കോ.
2024 ഏപ്രിൽ 11-ന് എ ആൻഡ് എ റിലീസ് ‘ആവേശം’ പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ: ആതിര ദില്‍ജിത്ത്, എ.എസ്. ദിനേശ്.
Source link