ASTROLOGY

ജീവിത വിജയം നൽകുന്ന ഗാർനറ്റ്; ജനുവരിയുടെ ഭാഗ്യരത്നം

ജനുവരി മാസത്തിൽ ലോകമൊട്ടാകെ ജനിച്ചവർക്കുവേണ്ടി ഭാഗ്യപുഷ്ടിക്കും, ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകാനും പാശ്ചാത്യ ജ്യോതിഷപ്രകാരം ധരിക്കാനുള്ള രത്നമാണ് ഗാർനറ്റ് (Pyrope Garnet). വിവിധ നിറത്തിൽ ഉള്ള ഗാർനറ്റുകൾ ലഭ്യമാണ്. തവിട്ട് കലർന്ന തീക്ഷ്ണമായ ചുവപ്പ് നിറം, ശാസ്ത്രീയമായി മഗ്നീഷ്യം, അലൂമിനിയം ഓക്സൈഡിന്റെ സിലിക്കേറ്റ്, ജനുവരി ഒന്ന് മുതൽ മുപ്പത്തി ഒന്ന് വരെ ജനിച്ചവർക്ക് ഗാർനറ്റ് എന്ന ഈ ഭാഗ്യരത്നം ധരിക്കാം.

ഗാർനറ്റ് മോതിരമായോ, ലോക്കറ്റായോ ധരിച്ചാൽ സർക്കാർ ആനുകൂല്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യം, ഒരേ പോയിന്റിൽ ഉറച്ച് നിൽക്കാനുള്ള കഴിവ്, പുതിയ അവസരങ്ങൾ േതടാനുള്ള മാനസിക ഊർജം, അഗ്നി, ഇടിമിന്നൽ, ആയുധപ്രയോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷ, ധനപരമായ ക്ലേശങ്ങൾക്ക് ശമനം, ഹൃദയരോഗ ശമനം, ഭയ നിവാരണം, സൈനിക സ്വഭാവം ഉള്ള തൊഴിലുകളിൽ വിജയം എന്നിങ്ങനെ വ്യക്തിയുടെ ജീവിതത്തില്‍ ഉടനീളം സംരക്ഷണവും, ജീവിത വിജയവും നൽകും എന്ന് പൗരാണിക കാലം മുതൽ വിശ്വസിച്ച് പോരുന്നു. ഗാർനറ്റ് രത്നം 2 മുതൽ 5 കാരറ്റ് വരെ 400 മില്ലിഗ്രാം മുതൽ ഒരു ഗ്രാം വരെയാണ് പൊതുവിൽ ധരിക്കുന്നത്. വലത് / ഇടത് കയ്യിലെ മോതിരവിരലിൽ ധരിക്കാം.

ഞായറാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. കുട്ടികൾക്ക് 7 വയസ്സ് കഴിഞ്ഞാൽ ലോക്കറ്റായോ മോതിരമായോ ഗാർനറ്റ് ധരിക്കാം. 1–10–19–28 തീയതികളിൽ ജനിച്ചവർക്കും, കാർത്തിക, ഉത്രം, ഉത്രാടം എന്നീ സൂര്യന്റെ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും മേടം, ചിങ്ങം, വൃശ്ചികം, ധനു എന്നീ ലഗ്നരാശികളിൽ ജനിച്ചവർക്കും ഗാർനറ്റ് ധരിക്കാം. ഭാരതീയ ജ്യോതിഷപ്രകാരം മാണിക്യത്തിന് (റൂബി) പകരമായി ധരിക്കാനുള്ള സെമിപ്രഷ്യസ് രത്നമാണ് ഗാർനറ്റ്. നല്ല ഗുണമേന്മ ഉള്ള ഗാർനറ്റ് ധരിക്കുക. വെള്ളിയിലും സ്വർണത്തിലും ധരിക്കാം.

ആർ. സഞ്ജീവ് കുമാർ PGAജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.തിരുവനന്തപുരം 695014ഫോൺ– 8078908087Email : jyothisgems@gmail.com

English Summary:
Benefits of Wearing a Garnet Gemstone


Source link

Related Articles

Back to top button