നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റൈലിഷ് ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിനെ കാണാനാകുക. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ തുടങ്ങിയ താരങ്ങളടക്കം നിരവധിപ്പേരാണ് പ്രണവിന്റെ ഈ ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്.
യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവിന്റെ ജീവിതം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം യാത്രകൾക്കിടയിലെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത്.
അതേസമയം പ്രണവ് നായകനായെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ വിഷുവിന് തിയറ്ററുകളിലെത്തും. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
English Summary:
Pranav Mohanlal’s Latest Look
Source link