കോൺഗ്രസ് ഫണ്ട് പിരിവ്: വരവ് 16 കോടി

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളിൽ നിന്ന് പണം ശേഖരിക്കാനുള്ള ഓൺലൈൻ യജ്ഞത്തിലൂടെ കോൺഗ്രസിന് ഇതുവരെ ലഭിച്ചത് 16 കോടി രൂപ. ഒരു മാസം മുൻപ് ആരംഭിച്ച യജ്ഞത്തിൽ ഏറ്റവുമധികം സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്. സംസ്ഥാനത്ത് 181 പേർ ഒരു ലക്ഷം രൂപയിൽ കൂടുതൽ സംഭാവന ചെയ്തു. കേരളത്തിൽ ഇത്രയും തുക നൽകിയത് 2 പേർ മാത്രം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുൻകയ്യെടുത്തതാണ് ഇത്രയുമധികം തുക ശേഖരിക്കാൻ സഹായിച്ചതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തുടനീളമുള്ള പാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ തുകയെത്തിച്ചതും സച്ചിനാണ്. ഓൺലൈൻ യജ്ഞം പല സംസ്ഥാനങ്ങളിലും വേണ്ടത്ര മുന്നേറുന്നില്ലെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബൂത്ത്തലത്തിൽ വീട് കയറിയിറങ്ങി സംഭാവന സ്വീകരിക്കാനുള്ള ദൗത്യം കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. രാഹുൽ ഗാന്ധി ഒപ്പിട്ട ടീ ഷർട്ട്, തൊപ്പി എന്നിവ വിൽപനയ്ക്കിറക്കാനുള്ള തീരുമാനവും യാഥാർഥ്യമായിട്ടില്ല.
English Summary:
Congress fund collection for loksabha election 2024
Source link