പെഷവാർ: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ കൊടി വീട്ടുമുറ്റത്തുയർത്തിയ മകനെ പിതാവ് വെടിവച്ചുകൊന്നു. ഖത്തറിൽനിന്നു നാട്ടിൽ മടങ്ങിയെത്തിയ മുപ്പത്തൊന്നുകാരനാണ് പെഷവാറിലെ സംഭവത്തിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
അവാമി നാഷണൽ പാർട്ടി അനുഭാവിയായ പിതാവ് സംഭവത്തിനുശേഷം ഒളിവിലാണ്. പിതാവ് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തശേഷം രക്ഷപ്പെടുകയായിരുന്നു.
Source link