ഐസിസി ടീം ക്യാപ്റ്റന്മാരായി രോഹിതും സൂര്യകുമാറും
ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിൽ (ഐസിസി) 2023ലെ മികച്ച ലോക ഇലവനുകളെ പ്രഖ്യാപിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിലായി അഞ്ച് ടീമുകളെയാണ് ഐസിസി പ്രഖ്യാപിച്ചത്. 2023ലെ ഏകദിന ഇലവന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്. രോഹിത് നയിക്കുന്ന ഏകദിന ലോക ഇലവനിൽ ആറ് ഇന്ത്യൻ കളിക്കാർ ഉൾപ്പെട്ടു എന്നതും ശ്രദ്ധേയം. 2023ലെ മികച്ച ട്വന്റി-20 ഇലവന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ സൂര്യകുമാർ യാദവും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ഓസീസ് നായകനായ പാറ്റ് കമ്മിൻസാണ്. ഐസിസി ടെസ്റ്റ് ടീമിൽ രവീന്ദ്ര ജഡേജയും ആർ. അശ്വിനും മാത്രമാണ് ഇന്ത്യയിൽനിന്നുൾപ്പെട്ടത്. ഐസിസി പുരുഷ ടെസ്റ്റ് ടീം ഉസ്മാൻ ഖ്വാജ (ഓസ്ട്രേലിയ), ദിമുത് കരുണരത്നെ (ശ്രീലങ്ക), കെയ്ൻ വില്യംസണ് (ന്യൂസിലൻഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ), രവീന്ദ്ര ജഡേജ (ഇന്ത്യ), അലക്സ് കാരെ (വിക്കറ്റ് കീപ്പർ, ഓസ്ട്രേലിയ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ, ഓസ്ട്രേലിയ), ആർ. അശ്വിൻ (ഇന്ത്യ), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), സ്റ്റൂവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്).
പുരുഷ ഏകദിന ടീം രോഹിത് ശർമ (ക്യാപ്റ്റൻ, ഇന്ത്യ), ശുഭ്മാൻ ഗിൽ (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ), വിരാട് കോഹ്ലി (ഇന്ത്യ), ഡാരെൽ മിച്ചൽ (ന്യൂസിലൻഡ്), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ, ദക്ഷിണാഫ്രിക്ക), മാർക്കൊ യാൻസണ് (ദക്ഷിണാഫ്രിക്ക), ആദം സാംപ (ഓസ്ട്രേലിയ), മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി (ഇന്ത്യ). ട്വന്റി-20 ടീം യശസ്വി ജയ്സ്വാൾ (ഇന്ത്യ), ഫിൽ സാൾട്ട് (ഇംഗ്ലണ്ട്), നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ, വെസ്റ്റ് ഇൻഡീസ്), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ, ഇന്ത്യ), മാർക് ചാപ്മൻ (ന്യൂസിലൻഡ്), സിക്കന്തർ റാസ (സിംബാബ്വെ), അൽപേഷ് രാംജാനി (ഉഗാണ്ട), മാർക്ക് അഡയർ (അയർലൻഡ്), രവി ബിഷ്ണോയ് (ഇന്ത്യ), റിച്ചാർഡ് നഗാരവ (സിംബാബ്വെ), അർഷദീപ് സിംഗ് (ഇന്ത്യ). ദീപ്തി ശർമ മാത്രം ഐസിസി 2023 കലണ്ടർ വർഷത്തിലെ മികച്ച വനിതാ ഇലവനുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽനിന്ന് ഉൾപ്പെട്ടത് ദീപ്തി ശർമ മാത്രം. ഏകദിന, ട്വന്റി-20 വനിതാ ടീമുകളെയാണ് ഐസിസി പ്രഖ്യാപിച്ചത്. ട്വന്റി-20 ലോക ഇലവനിൽ ഓൾ റൗണ്ടർ ദീപ്തി ശർമ ഇടംനേടി.
Source link