കർപൂരി ഠാക്കൂറിന് ഭാരതരത്നം
ന്യൂഡൽഹി ∙ ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കുറിനു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ‘ജനനായകൻ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കർപൂരി ഠാക്കുറിന്റെ 100–ാം ജന്മവാർഷികദിനമാണിന്ന്.
1967– 68 ൽ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രണ്ടുവട്ടം മുഖ്യമന്ത്രിയായി. ബിഹാറിലെ സമസ്തിപുരിൽ ജനിച്ച കർപൂരി ഠാക്കുർ കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായ എഐഎസ്എഫിലൂടെയാണു പൊതുപ്രവർത്തനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്ത് 26 മാസം ജയിൽവാസം അനുഷ്ഠിച്ചു. 1952 ൽ താജ്പുർ മണ്ഡലത്തിൽനിന്ന് ആദ്യമായി എംഎൽഎ ആയി. ഭാരതീയ ക്രാന്തിദളിന്റെ നേതാവായാണ് ആദ്യം മുഖ്യമന്ത്രി കസേരയിലെത്തിയത്; രണ്ടാം വട്ടം ജനതാ പാർട്ടി നേതാവായും.
English Summary:
Former Bihar chief minister Karpoori Thakur confered Bharat Ratna
Source link