വാഷിംഗ്ടണ്‍: 4.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്നുള്ള സാമ്പിളുമായെത്തിയ ഒസിരിസ് റെക്സ് എന്ന ഉപഗ്രഹത്തിലെ ചെറുകാപ്സ്യൂളുകള് മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കേടുപാടുകളില്ലാതെ തുറന്നു. ഹൂസ്റ്റണിലെ നാസയുടെ ജോണ്സണ് സ്പേസ് സെന്ററിലാണ് ഓസിരിസ് റെക്സ് ഉട്ടാ മരുഭൂമിയിലേക്ക് എത്തിച്ച ഛിന്നഗ്രഹ സാമ്പിളടങ്ങിയ ചെറുകാപ്സ്യൂള് തുറന്നത്. 2016ലാണ് ഒസിരിസ് റെക്സ് വിക്ഷേപിച്ചത്. ഏഴു വര്‍ഷം നീണ്ടതായിരുന്നു ദൗത്യം. ഛിന്നഗ്രഹത്തിൽനിന്ന് 250 ഗ്രാം സാമ്പിളാണ് ശേഖരിച്ചത്. 2020 ഒക്ടോബര്‍ 20നായിരുന്നു ഒസിരിസ് റെക്സ് ബെന്നുവില്‍ ഇറങ്ങിയത്. ഒരു വര്‍ഷത്തെ പര്യവേക്ഷണത്തിനു ശേഷം 2021ലാണ് ഒസിരിസ് റെക്സ് ബെന്നുവില്‍നിന്ന് ഭൂമിയിലേക്കു തിരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂമിയില്‍നിന്ന് നിശ്ചിത ഉയരത്തില്‍നിന്ന് സാമ്പിള്‍ റിക്കവറി പേടകത്തെ ഒസിരിസ് ഭൂമിയിലേക്ക് അയയ്ക്കുകയായിരുന്നു. സാമ്പിള്‍ കാപ്സൂള്‍ തുറക്കാന്‍ ഗവേഷകര്‍ വലിയ പ്രയാസമാണു നേരിട്ടത്. നോണ്‍ മാഗ്നെറ്റിക്ക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് പ്രത്യേകമായി നിര്‍മിച്ച സര്‍ജിക്കല്‍ ഗ്രേഡ് ഉപകരണം ഉപയോഗിച്ചാണ് പേടകം തുറന്നത്.
Source link