ബാ​ങ്കോ​ക്കി​ലേ​ക്ക് താ​യ് എ​യ​ർ​വേസി​ന്‍റെ പ്രീ​മി​യം ക്ലാ​സ് സ​ർ​വീ​സു​ക​ൾ

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ബാ​​​ങ്കോ​​​ക്കി​​​ലേ​​​ക്ക് താ​​​യ് എ​​​യ​​​ർ​​​വേ​​​​സി​​​ന്‍റെ പ്രീ​​​മി​​​യം ക്ലാ​​​സ് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. വേ​​​ന​​​ൽ​​​ക്കാ​​​ല ഷെ​​​ഡ്യൂ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​ർ​​​ച്ച് 31നാ​​​ണ് പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ആ​​​ഴ്ച​​​യി​​​ൽ ബു​​​ധ​​​ൻ, വെ​​​ള്ളി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ബാ​​​ങ്കോ​​​ക്കി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​ഴ്ച​​​യി​​​ൽ പ​​ത്താ​​യി ഉ​​​യ​​​രും. താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള ആ​​​ഡം​​​ബ​​​ര വി​​​മാ​​​ന​ യാ​​​ത്രാ​​​നു​​​ഭ​​​വ​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഇ​​​തി​​​ലൂ​​​ടെ സി​​​യാ​​​ൽ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ടി ​​​ജി 347 വി​​​മാ​​​നം, ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കോ​​​ക്കി​​​ൽ​​നി​​​ന്ന് 21.40 ന് ​​​പു​​​റ​​​പ്പെ​​​ട്ട് 00.35 ന് ​​​കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. തി​​​രി​​​ച്ചു​​​ള്ള വി​​​മാ​​​നം ടി ​​​ജി 348, കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു രാ​​​ത്രി 01.40 ന് ​​​പു​​​റ​​​പ്പെ​​​ട്ട് 07.35 ന് ​​​ബാ​​​ങ്കോ​​​ക്കി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. നി​​​ല​​​വി​​​ൽ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് ബാ​​​ങ്കോ​​​ക്കി​​​ലെ ഡോ​​​ൺ മു​​​വാ​​​ങ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​യ​​​ർ ഏ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ദി​​​ന വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ട്.

പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര – ആ​​​ഭ്യ​​​ന്ത​​​ര റൂ​​​ട്ടു​​​ക​​​ൾ ഉ​​​ട​​​ന​​​ടി സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന യാ​​​ത്രാ ഓ​​​പ്‌​​​ഷ​​​നു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് അ​​​റി​​​യി​​​ച്ചു. ഈ​​മാ​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് ക​​​ണ്ണൂ​​​ർ, മൈ​​​സൂ​​​രു, ട്രി​​​ച്ചി, തി​​​രു​​​പ്പ​​​തി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ല​​​യ​​​ൻ​​​സ് എ​​​യ​​​റി​​​ന്‍റെ പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.

Source link
Exit mobile version