CINEMA

ആ രംഗങ്ങളെല്ലാം സെറ്റിട്ടത്: ഓസ്‌ലർ മേക്കിങ്ങ് വിഡിയോ

ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ മേക്കിങ്ങ് വിഡിയോ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയറാം വണ്ടിയിൽ നിന്നിറങ്ങി ഓടുന്ന ആക്‌ഷൻ സീക്വൻസുകൾ പലതും സെറ്റിട്ടാണ് ചെയ്തിരിക്കുന്നത്.

ജയറാമിന്റെ ആദ്യ അൻപത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഈ സിനിമ. ഇതുവരെ ജയറാം നായകനായെത്തിയ മലയാള സിനിമകളുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. 

ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. 

കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ സർപ്രൈസ് വേഷവും പ്രേക്ഷകരെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ രണ്ടാം പകുതിയിലെത്തുന്ന മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.

ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ്  പ്രദർശനത്തിനെത്തിക്കുന്നത്. 

English Summary:
Abraham Ozler Making Video


Source link

Related Articles

Back to top button