ഗോൾഡൻ വീസ നിർത്തി

കാൻബെറ: ഓസ്ട്രേലിയയിൽ അതിസന്പന്ന വിദേശികൾക്കുള്ള ഗോൾഡൻ വീസ സന്പ്രദായം അവസാനിപ്പിച്ചു. നിക്ഷേപം ആകർഷിക്കാനായി നടപ്പാക്കിയ പദ്ധതിക്കു ഫലമില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. ചിലർ കള്ളപ്പണം സുരക്ഷിതമാക്കാനുള്ള മാർഗമായി പദ്ധതിയെ ഉപയോഗിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
ഗോൾഡൻ വീസയ്ക്കു പകരം വിദഗ്ധ തൊഴിൽ വീസ ഏർപ്പെടുത്താനാണു സർക്കാരിന്റെ തീരുമാനം. അഞ്ച് ലക്ഷത്തിലധികം ഓസീസ് ഡോളർ നിക്ഷേപിക്കാൻ തയാറുള്ള ആർക്കും ഓസ്ട്രേലിയയിൽ താമസം അനുവദിക്കുന്ന പദ്ധതി 2012ലാണു തുടങ്ങിയത്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 85 ശതമാനവും ചൈനയിൽനിന്നായിരുന്നു.
Source link