ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടു പേർ മരിച്ചു. 47 പേർ ഭൂമിക്കടിയിലായി. പർവതങ്ങളാൽ ചുറ്റപ്പെട്ട ലിയാംഗ്ഷുയി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആയിരം പേർ അടങ്ങുന്ന സംഘത്തെയാണു രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചിരിക്കുന്നത്. മൈനസ് നാല് ഡിഗ്രി സെൽഷസ് തണുപ്പുള്ള സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
18 വീടുകൾ മണ്ണിനടിയിലായെന്നു കരുതുന്നു. സംഭവത്തിനു പിന്നാലെ 500 പേരെ ഒഴിപ്പിച്ചുമാറ്റി.
Source link