WORLD

ചൈനയിൽ മണ്ണിടിച്ചിൽ; എട്ടു പേർ മരിച്ചു


ബെ​യ്ജിം​ഗ്: ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. 47 പേ​ർ ഭൂ​മി​ക്ക​ടി​യി​ലാ​യി. പ​ർ​വ​ത​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട ലി​യാം​ഗ്ഷു​യി ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ആ​​​യി​​​രം പേ​​​ർ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തെ​​​യാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മൈ​​​ന​​​സ് നാ​​​ല് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ത​​​ണു​​​പ്പു​​​ള്ള സ്ഥ​​​ല​​​ത്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ദു​​​ഷ്ക​​​ര​​​മാ​​​ണ്.

18 വീ​​​ടു​​​ക​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യെ​​​ന്നു ക​​​രു​​​തു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ 500 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.


Source link

Related Articles

Back to top button