കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജും ചിക്കാഗോയിലെ (യുഎസ്)എംഹസ്റ്റ് യൂണിവേഴ്സിറ്റിയും തമ്മിൽ അധ്യാപനം, ഗവേഷണം, കോഴ്സുകൾ, പ്രോജക്ട് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ കരാറിൽ ഒപ്പുവച്ചു. അമൽജ്യോതി കാമ്പസിൽ നടന്ന ചടങ്ങിൽ ബിഷപ് മാർ ജോസ് പുളിക്കൽ എംഹസ്റ്റ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ട്രോയ് വാങ്കെന് ധാരണാപത്രം കൈമാറി. കോളജ് മാനേജിംഗ് ട്രസ്റ്റി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് , ഡയറക്ടർ ഡോ. സെഡ്.വി. ളാകപറമ്പിൽ, എംഹസ്റ്റ് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പ് മേധാവി ഡോ. ജയിംസ് കുലിച്ച്, അമൽജ്യോതി എൻജിനിയറിംഗ് കോളജ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് മേധാവി ഡോ. ജൂബി മാത്യു, ടാബോർ ഇൻഫോടെക്ക് ഡയറക്ടർ ഡോ. ജോബി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. അക്കാദമിക്ക് വികസനം, ഇന്നോവേഷൻ, ഇന്റേൺഷിപ് തുടങ്ങിയവ സാധ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. മാസ്റ്റർ ഓഫ് സയൻസ് (ഡാറ്റ അനലിറ്റിക്സ്) പ്രോഗ്രാം വഴി കുട്ടികൾക്ക് ആദ്യ വർഷം അമൽജ്യോതിയിലും രണ്ടാം വർഷം അമേരിക്കയിലും പഠനം നടത്താം.
പഠനത്തിനു ശേഷം സ്റ്റേ ബാക്കും ഉണ്ടാവും. ബി ടെക്, എംസിഎ, എംഎസ്സി കഴിഞ്ഞവർക്ക് എംഎസ് ഡാറ്റ അനലിറ്റിക്സ് കോഴ്സിന് ചേരാം. ആദ്യ വർഷം കഴിഞ്ഞു പഠനം നിർത്തുന്നവർക്കു പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് സർട്ടിഫിക്കറ്റ് നൽകും. ആദ്യ വർഷം ടോഫെൽ , ഐഇഎൽടിഎസ് പോലുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്കുള്ള പരിശീലനവും ഉണ്ടാവും. രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമിന് നേരിട്ടും അപേക്ഷിക്കാവുന്നതാണ് എംഹസ്റ്റ് യൂണിവേഴ്സിറ്റിയും അമേരിക്കൻ കമ്പനിയായ ടാബോർ ഇൻഫോടെക്കും അമൽ ജ്യോതി കാമ്പസിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഇന്നോവേഷൻ ലാബ് തുടങ്ങും. അമൽജ്യോതിയിലെ കുട്ടികൾക്ക് ഇന്റർനാഷണൽ ലെവലിൽ ഉള്ള പ്രൊജെക്ടുകൾ ചെയ്യാനും ഇന്റേൺഷിപ് ചെയ്യാനും ഇതു വഴി സാധിക്കും. എംഹസ്റ്റ് യൂണിവേഴ്സിറ്റിയിലെ അധ്യപകരും ടാബോർ ഇൻഫോടെക്കിലെ സോഫ്റ്റ്വേർ എൻജിനിയർമാരും കുട്ടികൾക്ക് പരിശീലനം നൽകും. അടുത്ത അക്കാദമിക് വർഷത്തിൽ കോഴ്സുകൾ തുടങ്ങും. പ്രവേശനത്തിന് താത്പര്യമുള്ളവർ ബന്ധപ്പെടുക. പ്രഫ. ടോം കുര്യൻ +91 9961321426.

Source link