SPORTS

എ​​എ​​ഫ്സി ക​​പ്പി​​ൽ ഇ​​ന്ത്യ x സി​​റി​​യ പോരാട്ടം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന്


അ​​ൽ ഖോ​​ർ (ഖ​​ത്ത​​ർ): എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്നു ജീ​​വന്മര​​ണ പോ​​രാ​​ട്ടം. ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്ത്യ ഇ​​ന്ന് സി​​റി​​യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും. അ​​ൽ ഖോ​​റി​​ലെ അ​​ൽ ബൈ​​ത്ത് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് ഇ​​ന്ത്യ x സി​​റി​​യ പോ​​രാ​​ട്ടം. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​ർ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കു​​ക എ​​ന്ന സ്വ​​പ്ന​​ത്തി​​നാ​​യാ​​ണ് നീ​​ല​​ക്ക​​ടു​​വ​​ക​​ൾ എ​​ന്ന വി​​ശേ​​ഷ​​ണ​​മു​​ള്ള ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യും ഉ​​സ്ബ​​ക്കി​​സ്ഥാ​​നും ഏ​​റ്റു​​മു​​ട്ടും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് ഈ ​​മ​​ത്സ​​ര​​വും. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രെ നി​​ർ​​ണ​​യി​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​ണി​​ത്. ച​​രി​​ത്രം അ​​നു​​കൂ​​ലം സി​​റി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര ച​​രി​​ത്രം ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​ണ്. ഇ​​തു​​വ​​രെ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​രു​​ടീ​​മും ത​​മ്മി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​തി​​ൽ മൂ​​ന്ന് ജ​​യം ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു. അ​​വ​​സാ​​നം ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും സി​​റി​​യ​​യ്ക്ക് ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. അ​​വ​​സാ​​ന മൂ​​ന്ന് ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ഇ​​ന്ത്യ ര​​ണ്ട് ജ​​യം നേ​​ടി​​യ​​പ്പോ​​ൾ ഒ​​രെ​​ണ്ണ​​ത്തി​​ൽ സ​​മ​​നി​​ല​​യാ​​യി. 2009 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന സൗ​​ഹൃ​​ദ​​ത്തി​​ൽ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. 2012 ഓ​​ഗ​​സ്റ്റി​​ൽ 2-1ന് ​​ഇ​​ന്ത്യ ജ​​യം നേ​​ടി. 2019 ജൂ​​ലൈ​​യി​​ൽ ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പി​​ൽ ഇ​​രു​​ടീ​​മും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ഇ​​ന്ത്യ​​ൻ സാ​​ധ്യ​​ത ഇങ്ങനെ എ എഫ്സി ഏഷ്യൻ കപ്പ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ഫ​​ല​​ത്തെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും. ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​ക്ക് ഗ്രൂ​​പ്പി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാം. അ​​തോ​​ടെ മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ എ​​ന്ന ഗ​​ണ​​ത്തി​​ൽ​​പ്പെ​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​കും. എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ആ​​റ് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ക്കാ​​ർ നേ​​രി​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് ആ​​റ് ഗ്രൂ​​പ്പി​​ലെ​​യും മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച നാ​​ല് ടീ​​മു​​ക​​ൾ​​ക്കും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റാം. സി​​റി​​യ​​യ്ക്കെ​​തി​​രേ ജ​​യി​​ച്ചാ​​ൽ മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രി​​ൽ ഒ​​രാ​​ളാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചാ​​ലും തോ​​റ്റാ​​ലും ഇ​​ന്ത്യ പു​​റ​​ത്താ​​കും. അ​​തോ​​ടെ സി​​റി​​യ​​യു​​ടെ നോ​​ക്കൗ​​ട്ട് സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​കും.


Source link

Related Articles

Back to top button