ന്യൂഡൽഹി: ഇന്ത്യൻ മാധ്യമലോകത്തെ ഏറ്റവും വലിയ ലയനനീക്കത്തിന് വിരാമമായി. ഇന്ത്യൻ കന്പനിയായ സീ എന്റർടെയ്ൻമെന്റും ജാപ്പനീസ് കന്പനി സോണി ഗ്രൂപ്പ് കോർപറേഷന്റെ സബ്സിഡിയറി കന്പനിയായ സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയും തമ്മിൽ നടക്കേണ്ടിയിരുന്ന 1,000 കോടി ഡോളറിന്റെ (ഏകദേശം 834,000 കോടി രൂപ) ലയനനീക്കമാണ് റദ്ദായത്. ലയനവുമായി ബന്ധപ്പെട്ട് രണ്ടു വർഷം നീണ്ട നടപടികളാണ് ഇതോടെ അവസാനിച്ചത്. ലയന നടപടികൾ ഉപേക്ഷിക്കുന്നതായി സോണി ഗ്രൂപ്പിൽ (കൾവർ മാക്സ് എന്റർടെയ്ൻമെന്റ്) നിന്ന് അറിയിപ്പ് ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സീ എന്റർടെയ്ൻമെന്റ് വ്യക്തമാക്കി. ലയന ഉടന്പടികളും ലയനത്തിനുള്ള സമയക്രമവും പാലിക്കാൻ സീ എന്റർടെയ്ൻമെന്റിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയുടെ പിന്മാറ്റം. ജനുവരി 21 അർധരാത്രി വരെയായിരുന്നു കരാർ പ്രകാരം ലയനത്തിന് അനുവദിച്ചിരുന്ന സമയം. സീയിൽനിന്ന് 748 കോടിയോളം രൂപ ടെർമിനേഷൻ ഫീസായി നൽകണമെന്ന് സോണി ആവശ്യപ്പെട്ടിട്ടുണ്ട്. റദ്ദായത് രണ്ടു വർഷത്തെ നീക്കം 2021 ഡിസംബർ 21നാണ് സോണിയും സീയും തമ്മിൽ ലയന നീക്കങ്ങൾക്ക് തുടക്കമിട്ട് കരാറൊപ്പിട്ടത്. സീയും കൾവർ മാക്സും (മുന്പ് സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ) തമ്മിലായിരുന്നു കരാർ. ഇതിന് പിന്നീട് നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റെ അംഗീകാരവും ലഭിച്ചു. ഇതിനിടെ ലയിച്ചുണ്ടാകുന്ന പുതിയ കന്പനിയുടെ മേധാവിയാകാൻ സീയുടെ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക താത്പര്യമറിയിച്ചിരുന്നു. എന്നാൽ, സോണി ഇതിനെ ശക്തമായി എതിർത്തു. സോണി ഇന്ത്യയുടെ എംഡിയും സിഇഒയുമായ എൻ.പി. സിംഗിനെ പുതിയ കന്പനിയുടെ മേധാവിയാക്കണമെന്നായിരുന്നു സോണിയുടെ ആവശ്യം. ഇതേച്ചൊല്ലി തർക്കമായതോടെ, ലയന നടപടികൾ നീളുകയായിരുന്നു. ഗോയങ്കയ്ക്കെതിരേയുണ്ടായ സെബിയുടെ അന്വേഷണവും സോണിയുടെ പിന്മാറ്റത്തിനിടയാക്കിയെന്നു റിപ്പോർട്ടുണ്ട്.
ലയനത്തിന് ആറു മാസത്തെ സാവകാശംകൂടി വേണമെന്നാവശ്യപ്പെട്ട് സോണിക്ക് സീ കത്തയയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിനോട് പ്രതികരിക്കാതിരുന്ന സോണി പിന്നീട് ലയനം തന്നെ ഉപേക്ഷിക്കുന്നതായി മറുപടിക്കത്ത് നൽകുകയായിരുന്നു. വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതായും സീയുടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കുമെന്നും സീ എന്റർടെയ്ൻമെന്റ് ചെയർമാൻ ആർ. ഗോപാലൻ പറഞ്ഞു. സോണിക്കെതിരേ നിയമനടപടികൾ ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾക്കൊരുങ്ങി സീ എന്റർടെയ്ൻമെന്റ് ജാപ്പനീസ് മൾട്ടിനാഷണൽ കന്പനിയായ സോണി ഗ്രൂപ്പിനെതിരേ നിയമനടപടിക്കൊരുങ്ങി സീ എന്റർടെയ്ൻമെന്റ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിംഗ് കന്പനി രൂപീകരിക്കുന്നതിനായി സീയും സോണിയും തമ്മിൽ ഒപ്പിട്ടിരുന്ന കരാർ സോണി റദ്ദാക്കുന്നതിനാലാണ് നടപടി. കരാർ വ്യവസ്ഥകൾ സോണി ഗ്രൂപ്പ് ലംഘിക്കുന്നതായും കരാറിൽ നിന്ന് പിൻമാറിയാൽ ഈടാക്കുന്ന തുകയിൽ പോലും മാറ്റമുണ്ടെന്നും സീ എന്റർടെയ്ൻമെന്റ് ആരോപിക്കുന്നു. സീ കരാർ ലംഘനം നടത്തിയതായി സോണി ഉന്നയിക്കുന്ന എല്ലാ അവകാശവാദങ്ങളും കന്പനി ശക്തമായി നിഷേധിക്കുന്നു എന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ സീ എന്റർടെയ്ന്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Source link