‘അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എൽ.കെ. അഡ്വാനി പങ്കെടുക്കില്ല

അയോധ്യ∙ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി പങ്കെടുക്കില്ല. അതിശൈത്യം കാരണം യാത്ര ഒഴിവാക്കിയെന്നാണു വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

‘‘രണ്ടുപേരും കുടുംബത്തിലെ മുതിർന്നവരാണ്. പ്രായം പരിഗണിച്ചു രണ്ടുപേരോടും ചടങ്ങിലേക്ക് എത്തേണ്ടെന്ന് അഭ്യർഥിച്ചിരുന്നു. രണ്ടുപേരും അത് അംഗീകരിക്കുകയും ചെയ്തു’’– ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അഡ്വാനി ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഎച്ച്പി നേതാവ് ഈ മാസം ആദ്യം അറിയിച്ചിരുന്നു. അഡ്വാനിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും വിഎച്ച്പി നേതാവ്  അലോക് കുമാർ വ്യക്തമാക്കിയിരുന്നു. 

English Summary:
L K Advani will not participate on Ram Temple Prana Pratishtha


Source link
Exit mobile version